WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Tuesday, 30 April 2013

NUMBERS AND NUMBER SYSTEMS (P. SIVADAS MASTER)


NUMBERS AND NUMBER SYSTEMS

(P. SIVADAS MASTER)

1.1    NUMBER

         A Number is a symbol or sign representing a unit which forms part of the system of counting and calculating.

1.2    Uses of Numbers

·         To count

·         To calculate

·         To express rank or order or position number

·         T0 express a quantity

SAKUNTHALA DEVI'S BOOKS

 

 

കണക്കുകളുടെ മാന്ത്രികമനസ്സ്‌ മടങ്ങി.


കണക്കുകളുടെ മാന്ത്രികമനസ്സ്‌ മടങ്ങി.

 

കണക്കുകളുടെ മാന്ത്രികമനസ്സ്‌ മടങ്ങി.

വാർത്ത :
സങ്കീർണ്ണമായ ഗണിതക്രിയകൾക്ക്‌ നിമിഷാർദ്ധം കൊണ്ട്‌ മനക്കണക്കിലൂടെ കിറുകൃത്യമായ ഉത്തരം നല്കി ഗണിത ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച ശകുന്തളാദേവി ഓർമയായി.
മനുഷ്യ കമ്പ്യൂട്ടർ (Human Computer) എന്ന അപരനാമത്തിലറിയപ്പെടുന്ന വിശ്വവിഖ്യാത ഗണിതശാസ്ത്രജ്ഞ ശകു ന്തളാദേവി ശ്വാസതടസ്സത്തെ തുടർന്ന് അന്തരിച്ചു. 2013 ഏപ്രിൽ 21 ഞായർ രാവിലെ 8-15 നായിരുന്നു അന്ത്യം. ഹൃദ യാഘാതം, വൃക്കരോഗങ്ങൾ എന്നിവയെ തുടർന്ന് രണ്ടാഴ്ചയായി ജയനഗറിലെ ബാംഗളൂർ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു ശകുന്തളാദേവി.
ജനനം 1929 നവംബർ 4​‍ാം തിയ്യതി ബാംഗ്ളൂരിൽ ഒരു ബ്രാഹ്മണകുടൂംബത്തിൽ ജനനം. പിതാവ്‌ സർക്കസ്സുകാരനായ നാനാക്ചന്ദ്‌ ഝേട്ടി.
ശൈശവം
സർക്കസ്സിൽ ട്രപ്പീസുകളിക്കാരനായിരുന്നു ശകുന്തളയുടെ പിതാവ്‌. കുടുംബത്തിലെ ദാരിദ്രം നിമിത്തം മൂന്നാം വയസ്സിൽ ശകുന്തളയും അച്ഛനോടൊപ്പം സർക്കസ്സിൽ പോയിത്തുടങ്ങി. ചീട്ടുകൊണ്ടുള്ള ചെപ്പടിവിദ്യകളായിരുന്നു ശകുന്തളയുടെ ഇനങ്ങൾ. തുടർന്ന്‌ വിഷമമേറിയ ഗണിതക്രിയകൾ- ഗുണനം, ഹരണം, സങ്കലനം, വ്യവകലനം, ... എന്നിവക്കെല്ലാം അനായസേന ഉത്തരങ്ങൾ നല്കി ശകുന്തള കാണികളെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട്‌ തന്റെ പ്രതിഭാ മേഖലയി ലേക്ക്‌ കാൽവച്ചു.

വഴിയോരക്കാഴ്ചകൾ തന്റെ മകളുടെ കണക്കിലെ കഴിവ്‌ തിരിച്ചറിഞ്ഞ പിതാവ്‌, ദാരിദ്ര്യം മൂലമാവാം, സർക്കസ്സിലെ ജോലി ഉപേക്ഷിക്കുക യും ശകുന്തളയുമായി വഴിയോരപ്രദർശനങ്ങൾ ആരംഭിച്ചു. തെരുവുകളിലെ ഇത്തരം പ്രദർശനങ്ങളിൽ പിതാവിന്റെ വക സർക്കസ്‌ ഇനങ്ങളും ശകുന്തളയുടെ വക കണക്കിലെ കൺകെട്ടുകളും സാധാരണമായിരുന്നു. ഇത്തരം പ്രദർശന ങ്ങൾ നേടിക്കൊടുത്ത വരുമാനം വേണ്ടെന്നുവക്കുവാൻ അവരുടെ സാമ്പത്തികനില അനുവദിക്കാത്തതിനാൽ ശകുന്ത ളയുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌  പിതാവ്‌ മറന്നുപോയതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുവാൻ ആർക്കാണ്‌ സാധിക്കുക ?
വിദ്യാഭ്യാസം
മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി പിതാവ്‌ ശകുന്തളയെ ബാംഗ്ളൂരിലെ സെന്റ്‌ തെരേസാസ്‌ കോൺവെന്റ്‌ സ്കൂളിൽ ഒന്നാം ക്ളാസ്സിൽ ചേർത്തി. മാസന്തോറും നല്കേണ്ട ഫീസ്‌ രണ്ടു രൂപ. ഉപദേശിക്കുവാൻ അനേകരുണ്ടായിരുന്നു, എന്നാൽ സഹായിക്കാൻ ആരുമില്ലായിരുന്നു. ഫീസടക്കാത്തതിനാൽ മൂന്നാം മാസം ശകുന്തളയെ സ്കൂളിൽ നിന്നും പുറത്താക്കി. അതോടെ ശകുന്തളയുടെ വിദ്യാഭ്യാസവും അവസാനിച്ചു.
നേട്ടങ്ങൾ
1.    1977ൽ അമേരിക്കയിലെ സതേൺ മെതോഡിസ്റ്റ്‌ യൂണിവേഴ്സിറ്റിയിൽ 201 അക്കങ്ങളുള്ള സംഖ്യയുടെ ഇരുപത്തിമൂന്നാം മൂലം കേവലം 50 സെക്കന്റിൽ കണക്കാക്കി. ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടർ `യൂണിവാക്‌ 1108` ന്‌ ഉത്തരം കണ്ടെത്താൻ 60 സെക്കന്റ്‌  വേണ്ടിവന്നു, കമ്പ്യൂട്ടറിനെ 10 സെക്കന്റിനു പരാജയപ്പെടുത്തി.
സംഖ്യ
916748676920039158098660927585380162483106680144308622407126516427934657040867096593279205767480806790022783016354924852380335745316935111903596577547340075681688305 620821016129132845564805780158806771
സമയം ശകുന്തളാദേവി  50 സെക്കന്റ്‌    കമ്പ്യൂട്ടർ 60 സെക്കന്റ്‌  

1.    മനസ്സിൽ ഗണിതക്രിയകൾ ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി ഗിന്നസ്‌ ബുക്കിൽ ഇടം നേടി.
2.    മനുഷ്യ കമ്പ്യൂട്ടർ (Human Computer) എന്ന അപരനാമത്തിൽ സുപ്രസിദ്ധയായി
 
ചേരിയിൽ നിന്നും ഗിന്നസ്സിലേക്ക്
1995-ലെ ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേൾഡ്‌ റെക്കോഡ്സിന്റെ 26​‍ാം പേജിൽ ശകുന്തളാദേവിയുടെ നാമം രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യ കമ്പ്യൂട്ടറിന്റെ റെക്കോർഡ്‌ ഇപ്പോഴും അഭേദ്യമായി നിലനില്ക്കുന്നു.
വിവാഹം
1960-ൽ ശകുന്തള ഒരു ഐ. എ. എസ്‌. ഓഫീസറായ പരിതോഷ്‌ ബാനർജിയെ വിവാഹം ചെയ്തു,. 19 വർഷത്തോളം നീണ്ടുനിന്ന ആ ബന്ധത്തിൽ അവർക്കൊരു മകളുണ്ടായി - അനു. 1979-ൽ ശകുന്തളയും ബാനർജിയും വിവാഹമോചിതരായി. ബാനർജി 2010-ൽ കൊല്ക്കത്തയിൽ നിര്യാതനായി.
 ശകുന്തളാദേവി രചിച്ച പുസ്തകങ്ങൾ
1.       Perfect Murder (New Delhi: Orient, 1976),
2.       Figuring: The Joy of Numbers (New York: Harper & Row, 1977
3.       The World of Homosexuals (New Delhi: Vikas Publications, 1977)
4.       The blessed fisherman and other stories by Shakuntala Devi (1997)
5.       Tradition and modernity among Indian women by Shakuntala Devi (1998)
6.       Awaken the Genius in Your Child: A Practical Guide for Parents by Shakuntala Devi and Jennifer Day (Feb 1999)
7.       Puzzles to Puzzle You (New Delhi: Orient, 2005).
8.       Mathability: Awaken the Math Genius in Your ChildNew Delhi: Orient, 2005).
9.       Astrology for You(New Delhi: Orient, 2005).
10.    Book of Numbers (New Delhi: Orient, 2006).
11.    More Puzzles to Puzzle You (New Delhi: Orient, 2006).
12.    In the Wonderland of Numbers (New Delhi: Orient, 2006).
13.    Super Memory: It Can Be Yours (New Delhi: Orient, 2011).
14.    Fun with Numbers
15.    Figuring made easy –Discover the secret of this mathematical super star  
മരണം
2013 ഏപ്രിൽ 21 ഞായർ രാവിലെ 8-15 ന്‌  ശ്വാസതടസ്സത്തെ ശകുന്തളാദേവി തുടർന്ന് അന്തരിച്ചു. ഹൃദയാഘാതം, വൃക്കരോഗങ്ങൾ എന്നിവയെ തുടർന്ന് രണ്ടാഴ്ചയായി ജയനഗറിലെ ബാംഗളൂർ ആശുപത്രിയിൽ ചികിത്സയിലാ യിരുന്നു ശകുന്തളാദേവി.

ARTICLE BY P SIVADAS MASTER





BOOKS BY SAKUNTHALA DEVI - A Review by SIVADAS

ശകുന്തളാദേവി രചിച്ച പുസ്തകങ്ങൾ
 
 
 
 
ശകുന്തളാദേവി

1.       Perfect Murder (New Delhi: Orient, 1976), OCLC 3432320

2.       Figuring: The Joy of Numbers (New York: Harper & Row, 1977),

3.       The World of Homosexuals (New Delhi: Vikas Publications, 1977),

4.    The blessed fisherman and other stories by Shakuntala Devi (1997)


5.    Tradition and modernity among Indian women by Shakuntala Devi (1998)


6.       Awaken the Genius in Your Child: A Practical Guide for Parents by Shakuntala Devi and Jennifer Day (Feb 1999)

7.       Puzzles to Puzzle You (New Delhi: Orient, 2005).

8.       Mathability: Awaken the Math Genius in Your Child[5] (New Delhi: Orient, 2005).

9.       Astrology for You[6] (New Delhi: Orient, 2005).

10.    Book of Numbers (New Delhi: Orient, 2006).

11.    More Puzzles to Puzzle You (New Delhi: Orient, 2006).

12.    In the Wonderland of Numbers (New Delhi: Orient, 2006).

13.    Super Memory: It Can Be Yours (New Delhi: Orient, 2011).

14.    Fun with Numbers

15.    Figuring made easy –Discover the secret of this mathematical super star  

sakunthala Devi A Biography Article by Sivadas Master

sakunthala Devi - A Biography

 
sakunthala Devi