WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Saturday, 31 December 2011

കാലഗണനയും കലണ്ടറും


കാലഗണനയും കലണ്ടറും
ലേഖനം
പീയെസ്‌ മേനോന്‍
ചരിത്രം രേഖപ്പെടുത്തിത്തുടങ്ങിയതാണ്‌ മാനവപുരോഗതിക്ക്‌ തുടക്കം കുറിച്ചത്‌ എന്നു കരുതുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ നമുക്ക്‌ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രശേഖരമുണ്ട്‌. മാനവപ്രയാണത്തെ ചരിത്രം രണ്ടാക്കി ഭാഗിച്ചു- ചരിത്രാതീതകാലം, ചരിത്രകാലം. ചുരുക്കത്തില്‍ പറഞ്ഞാല്‍ അവിടെയും കാലം അഥവാ സമയം തന്നെയാണ്‌ വരുന്നത്‌. അതായത്‌ കാലം ഗണിക്കപ്പെട്ടാല്‍ മാത്രമെ ചരിത്രം രേഖപ്പെടുത്താനാകു. സമയം അളക്കാനും അറിയാനും നാം വാച്ച്‌ (ഘടികാരം) ഉപയോഗിക്കുന്നുണ്ടല്ലൊ. അതുപോലെ സമയം അഥവാ കാലം അറിയാന്‍, അളക്കാന്‍, രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്‌ കലണ്ടറെന്നു വേണമെങ്കില്‍ പറയാം.
സൌരയൂഥത്തിലെ സൂര്യന്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍ എന്നിവയുടെ സ്ഥാനം, ചലനം എന്നീ കാര്യങ്ങളെ അടിസ്ഥാനത്തിലാണ്‌ കാലഗണന നടത്തുന്നത്‌. ചന്ദ്രനെ അടിസ്ഥാനമാക്കി കലണ്ടര്‍ രൂപകല്‌പന നടത്തിയത്‌ മെസൊപ്പൊട്ടേമിയക്കാരാണത്രേ. എന്നാല്‍ ഈജിപ്‌തുകാരുടെ പരിശ്രമഫലമായിട്ടാണ്‌ സൂര്യചലനത്തെ ആധാരമാക്കിയുള്ള സൌരകലണ്ടര്‍ രൂപം കൊണ്ടത്‌.
ലാറ്റിന്‍ ഭാഷയിലുള്ള 'കലന്‍ഡെ' എന്ന പദത്തില്‍ നിന്നാണ്‌ കലണ്ടര്‍ എന്ന ഇംഗ്ളീഷ്‌ വാക്കിണ്റ്റെ ഉത്ഭവം. കലന്‍ഡെ എന്ന ലാറ്റിന്‍ പദത്തിണ്റ്റെ അര്‍ത്ഥം കണക്കുകൂട്ടുക എന്നാണ്‌.
പണ്ട്‌ ഉപയോഗിച്ചിരുന്ന കലണ്ടറില്‍ പത്ത്‌ മാസങ്ങളാണുണ്ടായിരുന്നത്‌. (പിന്നീട്‌ കലണ്ടര്‍ പരിഷ്‌കരിച്ചപ്പോള്‍ രണ്ട്‌ മാസങ്ങള്‍ കൂടി ചേര്‍ത്ത്‌ ഇന്നത്തെ പന്ത്രണ്ടുമാസക്കലണ്ടറാക്കി). ചില മാസങ്ങളുടെ പേരും കലണ്ടറില്‍ അവയുടെ (സ്ഥാന)ക്രമസംഖ്യയും നോക്കുക.




മാസം                      ഉപസര്‍ഗം        അര്‍ത്ഥം                     ഇപ്പോഴത്തെ സ്ഥാനം
സെപ്തംബര്‍             സെപ്റ്റാ              ഏഴ്‌                             ഒമ്പത്‌
ഒക്‌ടോബര്‍             ഒക്റ്റ                    എട്ട്‌                             പത്ത്‌
നവംബര്‍                 നാനൊ              ഒമ്പത്‌                         പതിനൊന്ന്‌
ഡിസംബര്‍             ഡെക്കാ             പത്ത്‌                          പന്ത്രണ്ട്‌.

ഈ മാസങ്ങളുടെ പേരു സൂചിപ്പിക്കുന്ന സംഖ്യയെക്കാള്‍ രണ്ടു കൂടുതലാണ്‌ ഇപ്പോഴ ത്തെ കലണ്ടറില്‍ അവയുടെ സ്ഥാനം. (Read more......)
കാലഗണനയും കലണ്ടറും
ലേഖനം
പീയെസ്‌ മേനോന്‍

No comments:

Post a Comment