WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Thursday 26 July 2012

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം

രാമായണ മാസമായ കര്‍ക്കിടകത്തില്‍ ദര്‍സനപുണ്യം തേടി ഭക്‌തര്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ്‌ ഇത്‌. ഒരേസ്‌ ദിവസം തന്നെ നാലു്‌ ദാശരഥീക്ഷേത്രങ്ങളില്‍ തൊഴുത്‌ സായൂജ്യം കൈവരിര്‍ക്കാനുള്ള ഈ തീര്‍ത്ഥയാത്ര ശ്രീരാമക്ഷേത്രത്തിലെ ദര്‍ശനത്തൊടെ ആരംഭിക്കുന്നു. തുടര്‍ന്ന്‌ ഭരതക്ഷേത്രം, ലക്ഷ്മണക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്ന ക്രമത്തില്‍ ദര്‍ശനം നടത്തണം. (അതിനുശേഷം ഹനുമാന്‍ക്ഷേത്ര ദര്‍ശനവും പതിവുണ്ട്‌.)
പ്രധാനപ്പെട്ട നാലമ്പലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെറ്റ്‌ ഒന്ന്‌ (തൃശൂര്‍ ജില്ല )
1. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം
3. (തിരു)മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം
4. പായമ്മല്‍ ശത്രഘ്ന സ്വാമി ക്ഷേത്രം.
കേരളത്തില്‍ മറ്റു രണ്ടു സെറ്റു നാലമ്പലങ്ങള്‍ കൂടിയുണ്ട്‌. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സെറ്റ്‌ രണ്ട്‌. (കോട്ടയം - എറണാകുളം ജില്ല)
1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനക്കര ഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. മേത്തിരി ശത്രഘ്ന സ്വാമി ക്ഷേത്രം.
സെറ്റ്‌ മൂന്ന്‌. (മലപ്പുറം ജില്ല)
1. തിരുമറയൂറ്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. ശത്രഘ്ന സ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്‌)
(തുടരും)

No comments:

Post a Comment