WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday 26 October 2016

MATHEMATICS AND LANGUAGE (QUIZ BY P. SIVADAS MASTER)


MATHEMATICS AND LANGUAGE

Math Puzzles  by SMP


Task No. 1.
Say 100 numbers which can be written in English without using the letter ‘a’
Task No. 2.
0, 1, 4, 5, 6, 7, 9, 11, …… .Which is the next number in the series?
Task No. 3.
You are given a mathematical phrase. ELEVEN PLUS TWO. You have to rearrange the letters in the given phrase so as to get another mathematical phrase having the same meaning.
Task No. 4.
Which is the only number whose letters are in alphabetical order when written in English?
Task No. 5.
Say where 11 comes before 9 and 10?

 

ഇമ്പമുള്ളോരൊമ്പത് THE INTERESTING NINE (BY P. SIVADAS MASTER)


ഇമ്പമുള്ളോരൊമ്പത്
ഒമ്പത് - ഇതെന്തൊരു പേർ? ഇത്തരമൊരു ചോദ്യം മറ്റുള്ളവരോട് ചോദിച്ചില്ല എങ്കിലും സ്വയം മനസ്സിൽ എങ്കിലും ചോദിക്കാത്തവർ ചുരുക്കമായിരിക്കും. അനേകം സവിശേഷകളുടെ സഞ്ജയമാണ്‌ ഒമ്പതിൽ. ആ പ്രത്യേകതകളാണ്‌ നമ്മെക്കൊണ്ട് മുൻ പ്രസ്താവിച്ച ചോദ്യം ചോദിപ്പിച്ചത്. ഒമ്പതിനെ അടുത്തറിയാൻ നമുക്ക് അതിന്റെ പ്രത്യേകതകൾ ഓരോന്നായി പരിശോധിക്കാം.
.           ആദ്യമായി പേരിൽ നിന്നു തന്നെ തുടങ്ങാം. ഒന്ന്, പത്ത് എന്നീ പദങ്ങളിൽ നിന്നാണ്‌ ഒമ്പത് രൂപമെടുത്തത്. പത്താവാൻ ഒന്നു കുറവ് എന്ന അർത്ഥത്തിൽ ഒൻ - പത് = ഒമ്പത്. (വ്യവകലന നമഃകരണ രീതിയാണിവിടെ സ്വീകരിച്ചി രിക്കുന്നത്.)
            അനേകം പ്രത്യേകതകൾ ഉള്ള സംഖ്യയാണ്‌ ഒമ്പത് എന്നു സൂചിപ്പിച്ച്വല്ലോ. പുരോഗതിയാണതിന്റെ ലക്ഷ്യം, മുന്നോട്ടാണതിന്റെ നോട്ടം. ഒമ്പത് ഉപയോഗിച്ചു തുടങ്ങുന്ന എല്ലാ സംഖ്യകളും അവയേക്കാൾ ഉയർന്ന സംഖ്യയുടെ പേരാണ്‌ സ്വീകരിക്കുന്നത്. ഉദാഹരണങ്ങൾ നോക്കൂ.
            i.    9 - അതിനേക്കാൾ വലിയ 10 നെ അടിസ്ഥാനമാക്കി ഒൻ - പത്ത് = ഒമ്പത് എന്ന പേരിൽ അറിയപ്പെടുന്നു.
            ii.    90 - നൂറ്‌ ആയിട്ടില്ലെങ്കിലും നൂറ്‌ എന്ന പദം പേരിൽ ഉൾപ്പെടുത്തി തൊണ്ണൂറ്‌ ആയി.
        തൊൾ - നൂറ്‌ = തൊണ്ണൂറ്‌
            iii.   900  -  ആയിരമാകാൻ  ഇനിയും 100 കൂടി വേണമെങ്കിലും ആയിരമായി അറിയപ്പേടുന്നു.                             
തൊൾ - ആയിരം = തൊള്ളായിരം.
iv.        9000   -   പതിനായിരമാകാൻ  ഇനിയും  ഏറെ           കഴിയണമെങ്കിലും പതിനായിരം ആയി       നടിക്കും                    ഒൻ - പതിനായിരം = ഒമ്പതിനായിരം
ഇതു പൊലെ തന്നെയാണ്‌ മറ്റു ഉയർന്ന സംഖ്യ കളുടെ കാര്യവും. .(തുടരും)

 

LOCAL HISTORY പ്രാദേശിക ചരിത്ര സംരക്ഷണം (BY P. SIVADAS MASTER)


 

 
പ്രാദേശിക ചരിത്ര സംരക്ഷണം
    നമ്മുടെ പ്രദേശത്തിനും ഒരു ചരിത്രമുണ്ട്. ഇവിടെയും സാമൂഹ്യ പ്രവർത്തകരും ജനസേവകരും ജനസേവന സ്ഥാപനങ്ങളും ഉണ്ടായിരുന്നു; ഇന്നും ഉണ്ട്. ഇത്തരം വ്യക്തികളുടെ, സ്ഥാപനങ്ങളുടെ അഥവാ ഈ പ്രദേശത്തിന്റെ തന്നെ ചരിത്രം രേഖപ്പെടുത്തണ്ടേ? സംരക്ഷിച്ച് ഭാവി തലമുറകൾക്ക് കൈമാറേണ്ടേ?
    ഒരു പ്രദേശത്തിന്റെ ചരിത്രം അവിടെ വസിക്കുന്ന ജനങ്ങളുടെ, അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ, സംഘടനകളുടെ എല്ലാം ചരിത്രമാണ്‌. പലവ്യക്തികളുടേയും മരണത്തോടെ, ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ വിസ്മൃതമാകുന്നു. അടുത്ത ബന്ധുക്കൾ പോലും കാലയവനികയ്ക്കു പിന്നിൽ വിലയം പ്രാപിച്ച തങ്ങളുടെ പൂർവ്വികരെ കുറിച്ച് ശരിയായ ധാരണ വച്ചു പുലർത്തുന്നില്ല എന്നതാണ്‌ വാസ്തവം.  
          ശിമാപ നടത്തിയ ഒരു സർവ്വെയിൽ കണ്ടെത്തിയത് 98% വ്യക്തികൾക്കും അവരുടെ പൂർവ്വികരെ കുറിച്ചുള്ള ധാരണ വളരെ പരിമിതമാണ്‌ എന്നാണ്‌. തൃശൂർ ജില്ലയിലെ 10 പഞ്ചായത്തുകളിലെ 500 കുടുംബങ്ങളിൽ നിന്നുള്ള 2000 വ്യക്തികളെ പഠനത്തിന്‌ വിധേയമാക്കി. സ്വന്തം മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ കുറിച്ചുള്ള വിവരങ്ങൾക്കപ്പുറം പിന്നിലേക്ക് പോകുവാൻ 57% കുടുംബങ്ങൾക്കും ( വ്യക്തികളുടെ കാര്യത്തിൽ 62% പേർക്കും) സാധിക്കുന്നില്ല. അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ മുത്തച്ഛന്റെ (മുത്തശ്ശിയുടെ) പേരെന്ത് എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ എത്രയധികം ലജ്ജാകരമാണ്‌. മുത്തച്ഛൻ, മുത്തശ്ശി എന്നിവരുടെ പിതാമഹന്മാർ  ആരൊക്കെ എന്ന് ഓർത്തെടുക്കാൻ 99% വ്യക്തികൾക്കും കഴിയുന്നില്ല. അത്തരം കാര്യങ്ങളെല്ലാം ഇനിയൊരിക്കലും ലഭ്യമാകാത്തവിധം മറവിയുടെ അന്തരാളങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്‌; ഇനിയൊരു പൊങ്ങി വരലിനുള്ള സാദ്ധ്യത ബാക്കിവെക്കാതെ.(തുടരും)

SIVPEE QUIZ TIME


SIVPEE QUIZ TIME

01. മദ്ധ്യകേരളത്തിലെ ഒരു അനുഷ്ഠാന ഗാനങ്ങളാണ്‌ ഐവർകളിപ്പാട്ടുകൾ.  ഇവയിൽ ഏതു ദേവതയെയാണ്‌       സ്തുതിക്കുന്നത്? (ശ്രീ ഭദ്രകാളിയെ)

02. തെക്കൻപാട്ടുകൾ പാടുമ്പോൾ ഉപയോഗിക്കുന്ന പ്രധാന സംഗീതോപകരണം ഏത്? (വില്ല്)

03. വില്ലടിച്ചാൻപാട്ടുകൾ എന്നറിയപ്പെടുന്നത് ഏതു പാട്ടുകളാണ്‌? (തെക്കൻപാട്ടുകൾ)

04. ഏതു പദത്തിൽ നിന്നാണ്‌ മാപ്പിള  എന്ന വാക്കിന്റെ ഉത്ഭവം എന്നാണ്‌ കരുതുന്നത്? (മഹാപിള്ളമാർ) 

05. കേരളത്തിലെ വിദേശ മുസ്ലീമുകൾ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (മൂറുകൾ)

06. മുത്തങ്ങാ സമരത്തിൽ ആദിവാസികളുടെ നേതാവ് ആരായിരുന്നു? (സി. കെ. ജാനു)

07. ഭാരതത്തിലെ ആദ്യത്തെ മുസ്ലീം ദേവാലയം എവിടെ സ്ഥിതിചെയ്യുന്നു? (കൊടുങ്ങല്ലൂർ)

08. ഏതു വിദേശികൾ വഴിയാണ്‌ ഈത്ത(ഈന്ത)പ്പഴവും കാരയ്ക്കയും കേരളത്തിൽ എത്തിയത്? (അറബികൾ)

09. കുണ്ടറവിളംബരം നടത്തിയതാർ? (വേലുത്തമ്പി ദളവ)

10. കുണ്ടറ വിളംബരം ആർക്കെതിരെയുള്ള താക്കിതായിരുന്നു? (ബ്രിട്ടിഷുകാർക്ക്)

11. നിലംതെങ്ങ് എന്നു വിളിക്കപ്പെടുന്ന സസ്യമേത്? (മുക്കുറ്റി)

12. കൊച്ചി രാജാക്കന്മാരുടെ പ്രധാന മന്ത്രിമാർ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (പാലിയത്ത് അച്ഛൻ)

13. സാമൂതിരിമാരുടെ കിരീടധാരണം  ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (അരിയിട്ടുവാഴ്ച)

14. സാമൂതിരിയുടെ കാലത്ത് യുവരാജാവിനെ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (ഏറാൾപ്പാട്)

15. കേരളത്തിലെ പുരാതന രാജവംശങ്ങൾ അക്കാലത്ത് ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (സ്വരൂപങ്ങൾ)

16. കോമിഅച്ഛൻ ആരുടെ പ്രധാനമന്ത്രി ആയിരുന്നു? (ശക്തൻ തമ്പുരാന്റെ)

17. അടനം എന്ന പദത്തിന്റെ അർത്ഥമെന്ത്? (സഞ്ചാരം, യാത്ര)

18. മലയാളത്തിൽ ഒരു പൂർണ്ണവാക്യം ഉണ്ടാക്കാൻ കുരുങ്ങിയത് എത്ര വാക്കുകൾ വേണം? (രണ്ട്)

19. മന്ത്രങ്ങളുടെ ആദിയിൽ എന്താണ്‌ ഉച്ച്രിക്കേണ്ടത്? (ഓം)

20. മന്ത്രങ്ങളുടെ അവസാനത്തിൽ സധാരണയായി എന്താണ്‌ ഉച്ചരിക്കാറുള്ളത്? (സ്വാഹാ)

21. ഇന്ത്യയിലെ നിയമപ്രകാരം ഒരാൾക്ക് എത്രചന്ദനത്തടിയും എത്ര ചന്ദനത്ത​‍ീലവും കൈവശം വയ്ക്കാം? (ഒരു       കിലോഗ്രാം ചന്ദനത്തടി, 100ഗ്രാം ചന്ദനത്തൈലം)

COMPARISON OF DIFFERENT CALENDARS (P. SIVADAS MASTER)



DIFFERENT CALENDARS

ഗ്രിഗോറിയൻ (ഇംഗ്ളീഷ്)
ശക വർഷം
കൊല്ല വർഷം (മലയാളം)
തഴിഴ്
അറബി
01. ജനുവരി
11. മാഘം
06. മകരം
10. തൈ
04. റബി ഉൽ ആഖർ
02. ഫെബ്രുവരി
12. ഫാൽഗുനം
07. കുംഭം
11. മാശി
05. ജമാദ് ഉൽ അവ്വർ
03. മാർച്ച്
01. ചൈത്രം
08. മീനം
12. പൈങ്കുനി
06. ജമാദ് ഉൽ ആഖർ
04.. ഏപ്രിൽ
02. വൈശാഖം
09. മേടം
01. ചിത്തിരൈ
07. റജബ്
05. മെയ്
03. ജ്യേഷ്ഠം
10. എടവം
02. വൈകാശി
08. ശ അബാന
06. ജൂൺ
04. ആഷാഢം
11. മിഥുനം
03. ആനി
09. റമദാൻ
07. ജൂലൈ
05. ശ്രാവണം
12. കർക്കിടകം
04. ആടി
10. ശവ്വാൽ
08. ആഗസ്ത്
06. ഭാദ്രപദം
01. ചിങ്ങം
05. ആവണി
11. ദുൽഹദ്
09. സെപ്തംബർ
07. ആശ്വിനം
02. കന്നി
06. പുരുട്ടാശി
12. ദുൽഹജ്ജ്
10. ഒക്ടോബർ
08. കാർത്തികം
03. തുലാം
07. ഐപ്പാശി 
01. മുഹ്റം
11. നവംബർ
09. മാർഗ്ഗശീർഷം
04. വൃശ്ചികം
08. കാർത്തികൈ
02. സഫർ
12. ഡിസംബർ
10. പൗഷം
05. ധനു
09. മാർകഴി
03. റബി ഉൽ അവ്വൽ

 

 

 

ASOKAM അശോകം (BY P SIVADAS MASTER )


അശോകം

          രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ താമസിപ്പിച്ചിരുന്നത് ശ്രീലങ്കയിൽ ഒരു അശോകവനത്തിൽ ആയിരുന്നു. വനം എന്നതിന്‌ കാട് എന്ന അർത്ഥം ഇവിടെ കല്പിക്കേണ്ടതില്ല. ഉദ്യാനം എന്ന അർത്ഥമാണ്‌ ഇവിടെ അഭികാമ്യം. അശോക വൃക്ഷങ്ങളുടെ സാമീപ്യം സീതാദേവിയുടെ ദുഃഖത്തെ അല്പമെങ്കിലും ശമിപ്പിക്കട്ടെ എന്നു കരുതിയാണോ രാവണനങ്ങനെ ചെയ്തത്? 

പുരാണങ്ങളിൽ പ്രസിദ്ധമായ ഒരു പൂമരാണ്‌ അശോകം. ശോകത്തെ ( ദുഃഖത്തെ/രോഗത്തെ) ശമിപ്പിക്കുന്നതി നാൽ (അകറ്റുന്നതിനാൽ) ഭവനങ്ങളിൽ അശോകം നട്ടുവളർത്തുന്നത് നന്ന്. വീടിന്റെ പിന്നിലോ ഇരു വശങ്ങളി ലോ അശോകമരം നടുന്നതിനെയാണ്‌ വാസ്തു വിദഗ്ദ്ധർ അംഗീകരിക്കുന്നത്.

          പത്തു മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷമാണ്‌ അശോകമരം . ചുവപ്പു നിറത്തോടു കൂടിയ പുഷ്പങ്ങളും ചെമ്പു നിറമുള്ള തളിരകളും കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിലൊരു കുളിരുണ്ടാകും; ശോകം പതിയെ മനസ്സിൽ നിന്നും പിൻവാങ്ങും.

          സറാക്ക ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലാണ്‌ അശോകം അറിയപ്പെടുന്നത്. ധാരാളം ആയുർവ്വേദ ഔഷധങ്ങളുടെ നിർമ്മാണത്തിൽ അശോകത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചു വരുന്നു.  ഗർഭാശയ രോഗങ്ങൾ, ത്വൿരോഗങ്ങൾ,  രക്തപിത്തം, ആർത്തവസംബന്ധിയായ രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ, കരപ്പൻ എന്നിവയുടെ ചികിത്സയിൽ അശോകത്തിന്റെ വിവിധ ഭാഗങ്ങൾ (തൊലി, പൂവ്, വേര്‌, ഇല, മുതലായവ) ഉപയോഗിച്ചു വരുന്നു.

 

MUKKUTI മുക്കുറ്റി (BY P SIVADAS MASTER)


മുക്കുറ്റി

മുക്കുറ്റി മന്ദാരം ചെങ്കുറിഞ്ഞി

മറ്റു പലതരം പുഷ്പജാലം

പച്ചിലക്കുമ്പിളിലാക്കി പിന്നെ

കൊച്ചുവിളക്കു കൊളുത്തി മുന്നിൽ

മുറ്റത്തു നിർമ്മിച്ച പൂക്കളത്തിൽ

കറ്റക്കിടാവിട്ടു കൈകൾ കൂപ്പി
 

     (അഞ്ചാം ക്ലാസ്സിലോ മറ്റോ പഠിച്ച പദ്യം ഓർമ്മയിൽ നിന്നും ഉദ്ധരിച്ചതാണ്‌, അതിൽ തെറ്റുണ്ടൊ ആവോ? ഉണ്ടെങ്കിൽ ക്ഷമിക്കണേ, തിരുത്തണേ.)  

     ഓണക്കാലത്തു കൊച്ചു പൂക്കൂടകളുമായി (പൂക്കൂടയില്ലാത്തവർ ചേമ്പിലയുടെ കുമ്പിളുമായി) പൂക്കളിറുക്കുവാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കുട്ടികൾ പൂക്കളിറുക്കുന്ന ശ്രമത്തിൽ ഏർപ്പെടുമ്പോൾ അവരറിയാതെ തന്നെ പ്രകൃതിയുമായി സംവദിക്കുകയായിരുന്നു; സസ്യജാലങ്ങളുമായി ചങ്ങാത്തത്തിലേർപ്പെടുകയായിരുന്നു. ഇന്നോ?

     മുറ്റം മുഴുവൻ റ്റൈൽസ് വിരിച്ച് ഒരു തുള്ളി മഴവെള്ളം പോലും ഭൂമിയിലേക്കിറങ്ങാൻ സമ്മതിക്കാതെ, മണ്ണിലെ സസ്യങ്ങൾക്ക് അവസാന നിമിഷത്തിൽ പോലും ഒരു തുള്ളി ദാഹജലം നല്കാതെ അവയെ വംശനാശത്തിലേക്ക് തള്ളി വിടുന്ന പ്രവണത ഏറിവരുന്നു. പ്ലാസ്റ്റിക്ക് കിറ്റുകളിൽ കിലോ കണക്കിന്‌ കിട്ടുന്ന  അന്യ സംസ്ഥാന പൂക്കളാൽ ഓണപ്പൂക്കളം തീർത്ത് മനസ്സാൽ തൃപ്തിയടയുന്ന മലയാളികളും മക്കളും മുക്കുറ്റിയെ കണ്ടിരിക്കാനിടയില്ല; കണ്ടാൽ തന്നെ തിരിച്ചറിയാനുമിടയില്ല.

     മനസ്സിൽ സന്തോഷത്തെ നിറക്കുന്ന കൊച്ചു മഞ്ഞ പൂക്കളുമായി മുറ്റങ്ങളിലും തൊടികളിലും ധാരാളമായി കണ്ടിരുന്ന ഒരു ചെടിയാണ്‌ മുക്കുറ്റി. പത്തോ പന്ത്രണ്ടോ സെന്റീമീറ്റർ ഉയരം മാത്രമെ ഇതിനു ഉണ്ടാവുകയുള്ളു. എന്നാൽ ഒറ്റത്തടി വൃക്ഷമായ തെങ്ങിനോട് ഇതിനു സാദൃശ്യമുണ്ട്. മണ്ണിൽ നിന്നും ഒറ്റത്തടിയായി വളർന്ന്, ഏറ്റവും മുകളിൽ ഇലയും പൂക്കളും. ഇക്കാരണത്താൽ മുക്കുറ്റിയെ  നിലം തെങ്ങ്എന്നു വിളിക്കുന്നവരെ കുറ്റപ്പെടുത്തുവാൻ നമുക്കു സാധിക്കില്ല.

          ഭാരത സംസ്കാരവുമായി ബന്ധപ്പെട്ട ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുക്കുറ്റി. (ദശപുഷ്പങ്ങൾ എന്ന ലേഖനം കാണുക).  ആയുർവ്വേദ ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഔഷധസസ്യം കൂടിയാണിത്. ഭാരത സ്ത്രീകൾ തലമുടിയിൽ ചൂടാൻ മുക്കുറ്റിപ്പൂ തണ്ടടക്കം ഉപയോഗിക്കാറുണ്ട്. മുക്കുറ്റിച്ചാന്ത് പൊട്ടു തൊടാനായും ഉപയോഗിച്ചു വരുന്നു.

          ബയൊഫിറ്റം സെൻസിറ്റൈവം എന്ന ശാസ്ത്രീയ നാമത്താൽ അറിയപ്പെടുന്ന മുക്കുറ്റി കേരളത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്നു. ഈ ഔഷധ സസ്യത്തെ നട്ടുവളർത്തേണ്ടതില്ല എന്നാണ്‌ പഴമക്കാർ പറയാറുള്ളത്. അവയെ നശിപ്പിക്കാതിരുന്നാൽ മതിയത്രേ.  

 

 

യോഗ മഹിമ


യോഗ മഹിമ

മൈക്കേ നീയെത്ര മനോഹരി

എൻ കരത്തിലിരിക്കുമ്പോൾ

കസേര പ്ലാസ്റ്റിക്കായാലുമത-

ദ്ധ്യക്ഷന്റേയോയുദ്ഘാടകന്റേതോ

രണ്ടായാലും മഹത്തരം ഞാനിരുന്നാൽ

ഞാനില്ലാത്തതെന്തൊരു യോഗം

സദസ്യർക്കതൊരു യോഗം തന്നെയാകും.

MAHAYOGANGAL


മഹായോഗങ്ങൾ

യോഗമേതായാലും വേണം

എനിക്കൊരു സ്ഥാനമതു

ഉദ്ഘാടകനോയദ്ധ്യക്ഷനോ

യല്ലെങ്കിൽ മുഖ്യ പ്രഭാഷകനുമാകാം

മൈക്കെനിക്കേകണമതു നിർബ്ബന്ധം

മുഴുവൻ സമയമില്ലെങ്കിൽ മുക്കാ -

ലെങ്കിലുമത്തരം യോഗം മഹാ കേമ-

മല്ലാത്തവയോ വെറും

കാട്ടിക്കൂട്ടൽ മാത്രമതു നിശ്ചയം

REFLECTIONS ON GULIKA KALAM (SIVADAS MASTER)



THORA - AN OLD MEASURE ( P SIVADAS MASTER)


തോര

പണ്ടു കാലത്ത് ജനങ്ങൾ പ്രകൃതിയുമായി പൊരുത്തപ്പെട്ടാണ്‌ ജീവിച്ചിരുന്നത്. അക്കാലത്ത് മിക്കവാറും എല്ലാ കാര്യങ്ങളും നിത്യോപയോഗ സാധനങ്ങളുമായി താരതമ്യം ചെയ്യുന്ന പതിവുണ്ടായിരുന്നു. അന്നത്തെ നാണയ വ്യവസ്ഥ ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നല്ലൊ. ബാർട്ടർ സംബ്രദായമാണ്‌ അന്ന് നിലനിന്നുരുന്നത്. നമുക്കാവശ്യമുള്ള ഒരു സാധനത്തിന്റെ വിലയായി നമ്മുടെ കൈവശമുള്ള മറ്റൊരു സാധനം നല്കുന്ന സംബ്രദായമാണല്ലോ ബാർട്ടർ സംബ്രദായം. അതിന്‌ പലദോഷവശങ്ങളുമുണ്ട്. എങ്കിലും നമ്മുടെ നിത്യജീവിതവുമായി ബന്ധമുള്ള ഒരു സംബ്രദായമായിരുന്നു അതെന്നതിൽ യാതൊരു തർക്കത്തിനും സാദ്ധ്യതയില്ല. (തുടരും)