WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday 26 October 2016

LOCAL HISTORY പ്രാദേശിക ചരിത്ര സംരക്ഷണം (BY P. SIVADAS MASTER)


 

 
പ്രാദേശിക ചരിത്ര സംരക്ഷണം
    നമ്മുടെ പ്രദേശത്തിനും ഒരു ചരിത്രമുണ്ട്. ഇവിടെയും സാമൂഹ്യ പ്രവർത്തകരും ജനസേവകരും ജനസേവന സ്ഥാപനങ്ങളും ഉണ്ടായിരുന്നു; ഇന്നും ഉണ്ട്. ഇത്തരം വ്യക്തികളുടെ, സ്ഥാപനങ്ങളുടെ അഥവാ ഈ പ്രദേശത്തിന്റെ തന്നെ ചരിത്രം രേഖപ്പെടുത്തണ്ടേ? സംരക്ഷിച്ച് ഭാവി തലമുറകൾക്ക് കൈമാറേണ്ടേ?
    ഒരു പ്രദേശത്തിന്റെ ചരിത്രം അവിടെ വസിക്കുന്ന ജനങ്ങളുടെ, അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ, സംഘടനകളുടെ എല്ലാം ചരിത്രമാണ്‌. പലവ്യക്തികളുടേയും മരണത്തോടെ, ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ വിസ്മൃതമാകുന്നു. അടുത്ത ബന്ധുക്കൾ പോലും കാലയവനികയ്ക്കു പിന്നിൽ വിലയം പ്രാപിച്ച തങ്ങളുടെ പൂർവ്വികരെ കുറിച്ച് ശരിയായ ധാരണ വച്ചു പുലർത്തുന്നില്ല എന്നതാണ്‌ വാസ്തവം.  
          ശിമാപ നടത്തിയ ഒരു സർവ്വെയിൽ കണ്ടെത്തിയത് 98% വ്യക്തികൾക്കും അവരുടെ പൂർവ്വികരെ കുറിച്ചുള്ള ധാരണ വളരെ പരിമിതമാണ്‌ എന്നാണ്‌. തൃശൂർ ജില്ലയിലെ 10 പഞ്ചായത്തുകളിലെ 500 കുടുംബങ്ങളിൽ നിന്നുള്ള 2000 വ്യക്തികളെ പഠനത്തിന്‌ വിധേയമാക്കി. സ്വന്തം മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ കുറിച്ചുള്ള വിവരങ്ങൾക്കപ്പുറം പിന്നിലേക്ക് പോകുവാൻ 57% കുടുംബങ്ങൾക്കും ( വ്യക്തികളുടെ കാര്യത്തിൽ 62% പേർക്കും) സാധിക്കുന്നില്ല. അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ മുത്തച്ഛന്റെ (മുത്തശ്ശിയുടെ) പേരെന്ത് എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ എത്രയധികം ലജ്ജാകരമാണ്‌. മുത്തച്ഛൻ, മുത്തശ്ശി എന്നിവരുടെ പിതാമഹന്മാർ  ആരൊക്കെ എന്ന് ഓർത്തെടുക്കാൻ 99% വ്യക്തികൾക്കും കഴിയുന്നില്ല. അത്തരം കാര്യങ്ങളെല്ലാം ഇനിയൊരിക്കലും ലഭ്യമാകാത്തവിധം മറവിയുടെ അന്തരാളങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്‌; ഇനിയൊരു പൊങ്ങി വരലിനുള്ള സാദ്ധ്യത ബാക്കിവെക്കാതെ.(തുടരും)

No comments:

Post a Comment