WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday, 26 October 2016

SIVPEE QUIZ TIME


SIVPEE QUIZ TIME

01. മദ്ധ്യകേരളത്തിലെ ഒരു അനുഷ്ഠാന ഗാനങ്ങളാണ്‌ ഐവർകളിപ്പാട്ടുകൾ.  ഇവയിൽ ഏതു ദേവതയെയാണ്‌       സ്തുതിക്കുന്നത്? (ശ്രീ ഭദ്രകാളിയെ)

02. തെക്കൻപാട്ടുകൾ പാടുമ്പോൾ ഉപയോഗിക്കുന്ന പ്രധാന സംഗീതോപകരണം ഏത്? (വില്ല്)

03. വില്ലടിച്ചാൻപാട്ടുകൾ എന്നറിയപ്പെടുന്നത് ഏതു പാട്ടുകളാണ്‌? (തെക്കൻപാട്ടുകൾ)

04. ഏതു പദത്തിൽ നിന്നാണ്‌ മാപ്പിള  എന്ന വാക്കിന്റെ ഉത്ഭവം എന്നാണ്‌ കരുതുന്നത്? (മഹാപിള്ളമാർ) 

05. കേരളത്തിലെ വിദേശ മുസ്ലീമുകൾ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (മൂറുകൾ)

06. മുത്തങ്ങാ സമരത്തിൽ ആദിവാസികളുടെ നേതാവ് ആരായിരുന്നു? (സി. കെ. ജാനു)

07. ഭാരതത്തിലെ ആദ്യത്തെ മുസ്ലീം ദേവാലയം എവിടെ സ്ഥിതിചെയ്യുന്നു? (കൊടുങ്ങല്ലൂർ)

08. ഏതു വിദേശികൾ വഴിയാണ്‌ ഈത്ത(ഈന്ത)പ്പഴവും കാരയ്ക്കയും കേരളത്തിൽ എത്തിയത്? (അറബികൾ)

09. കുണ്ടറവിളംബരം നടത്തിയതാർ? (വേലുത്തമ്പി ദളവ)

10. കുണ്ടറ വിളംബരം ആർക്കെതിരെയുള്ള താക്കിതായിരുന്നു? (ബ്രിട്ടിഷുകാർക്ക്)

11. നിലംതെങ്ങ് എന്നു വിളിക്കപ്പെടുന്ന സസ്യമേത്? (മുക്കുറ്റി)

12. കൊച്ചി രാജാക്കന്മാരുടെ പ്രധാന മന്ത്രിമാർ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (പാലിയത്ത് അച്ഛൻ)

13. സാമൂതിരിമാരുടെ കിരീടധാരണം  ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (അരിയിട്ടുവാഴ്ച)

14. സാമൂതിരിയുടെ കാലത്ത് യുവരാജാവിനെ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (ഏറാൾപ്പാട്)

15. കേരളത്തിലെ പുരാതന രാജവംശങ്ങൾ അക്കാലത്ത് ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? (സ്വരൂപങ്ങൾ)

16. കോമിഅച്ഛൻ ആരുടെ പ്രധാനമന്ത്രി ആയിരുന്നു? (ശക്തൻ തമ്പുരാന്റെ)

17. അടനം എന്ന പദത്തിന്റെ അർത്ഥമെന്ത്? (സഞ്ചാരം, യാത്ര)

18. മലയാളത്തിൽ ഒരു പൂർണ്ണവാക്യം ഉണ്ടാക്കാൻ കുരുങ്ങിയത് എത്ര വാക്കുകൾ വേണം? (രണ്ട്)

19. മന്ത്രങ്ങളുടെ ആദിയിൽ എന്താണ്‌ ഉച്ച്രിക്കേണ്ടത്? (ഓം)

20. മന്ത്രങ്ങളുടെ അവസാനത്തിൽ സധാരണയായി എന്താണ്‌ ഉച്ചരിക്കാറുള്ളത്? (സ്വാഹാ)

21. ഇന്ത്യയിലെ നിയമപ്രകാരം ഒരാൾക്ക് എത്രചന്ദനത്തടിയും എത്ര ചന്ദനത്ത​‍ീലവും കൈവശം വയ്ക്കാം? (ഒരു       കിലോഗ്രാം ചന്ദനത്തടി, 100ഗ്രാം ചന്ദനത്തൈലം)

COMPARISON OF DIFFERENT CALENDARS (P. SIVADAS MASTER)



DIFFERENT CALENDARS

ഗ്രിഗോറിയൻ (ഇംഗ്ളീഷ്)
ശക വർഷം
കൊല്ല വർഷം (മലയാളം)
തഴിഴ്
അറബി
01. ജനുവരി
11. മാഘം
06. മകരം
10. തൈ
04. റബി ഉൽ ആഖർ
02. ഫെബ്രുവരി
12. ഫാൽഗുനം
07. കുംഭം
11. മാശി
05. ജമാദ് ഉൽ അവ്വർ
03. മാർച്ച്
01. ചൈത്രം
08. മീനം
12. പൈങ്കുനി
06. ജമാദ് ഉൽ ആഖർ
04.. ഏപ്രിൽ
02. വൈശാഖം
09. മേടം
01. ചിത്തിരൈ
07. റജബ്
05. മെയ്
03. ജ്യേഷ്ഠം
10. എടവം
02. വൈകാശി
08. ശ അബാന
06. ജൂൺ
04. ആഷാഢം
11. മിഥുനം
03. ആനി
09. റമദാൻ
07. ജൂലൈ
05. ശ്രാവണം
12. കർക്കിടകം
04. ആടി
10. ശവ്വാൽ
08. ആഗസ്ത്
06. ഭാദ്രപദം
01. ചിങ്ങം
05. ആവണി
11. ദുൽഹദ്
09. സെപ്തംബർ
07. ആശ്വിനം
02. കന്നി
06. പുരുട്ടാശി
12. ദുൽഹജ്ജ്
10. ഒക്ടോബർ
08. കാർത്തികം
03. തുലാം
07. ഐപ്പാശി 
01. മുഹ്റം
11. നവംബർ
09. മാർഗ്ഗശീർഷം
04. വൃശ്ചികം
08. കാർത്തികൈ
02. സഫർ
12. ഡിസംബർ
10. പൗഷം
05. ധനു
09. മാർകഴി
03. റബി ഉൽ അവ്വൽ

 

 

 

ASOKAM അശോകം (BY P SIVADAS MASTER )


അശോകം

          രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ താമസിപ്പിച്ചിരുന്നത് ശ്രീലങ്കയിൽ ഒരു അശോകവനത്തിൽ ആയിരുന്നു. വനം എന്നതിന്‌ കാട് എന്ന അർത്ഥം ഇവിടെ കല്പിക്കേണ്ടതില്ല. ഉദ്യാനം എന്ന അർത്ഥമാണ്‌ ഇവിടെ അഭികാമ്യം. അശോക വൃക്ഷങ്ങളുടെ സാമീപ്യം സീതാദേവിയുടെ ദുഃഖത്തെ അല്പമെങ്കിലും ശമിപ്പിക്കട്ടെ എന്നു കരുതിയാണോ രാവണനങ്ങനെ ചെയ്തത്? 

പുരാണങ്ങളിൽ പ്രസിദ്ധമായ ഒരു പൂമരാണ്‌ അശോകം. ശോകത്തെ ( ദുഃഖത്തെ/രോഗത്തെ) ശമിപ്പിക്കുന്നതി നാൽ (അകറ്റുന്നതിനാൽ) ഭവനങ്ങളിൽ അശോകം നട്ടുവളർത്തുന്നത് നന്ന്. വീടിന്റെ പിന്നിലോ ഇരു വശങ്ങളി ലോ അശോകമരം നടുന്നതിനെയാണ്‌ വാസ്തു വിദഗ്ദ്ധർ അംഗീകരിക്കുന്നത്.

          പത്തു മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷമാണ്‌ അശോകമരം . ചുവപ്പു നിറത്തോടു കൂടിയ പുഷ്പങ്ങളും ചെമ്പു നിറമുള്ള തളിരകളും കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിലൊരു കുളിരുണ്ടാകും; ശോകം പതിയെ മനസ്സിൽ നിന്നും പിൻവാങ്ങും.

          സറാക്ക ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലാണ്‌ അശോകം അറിയപ്പെടുന്നത്. ധാരാളം ആയുർവ്വേദ ഔഷധങ്ങളുടെ നിർമ്മാണത്തിൽ അശോകത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചു വരുന്നു.  ഗർഭാശയ രോഗങ്ങൾ, ത്വൿരോഗങ്ങൾ,  രക്തപിത്തം, ആർത്തവസംബന്ധിയായ രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ, കരപ്പൻ എന്നിവയുടെ ചികിത്സയിൽ അശോകത്തിന്റെ വിവിധ ഭാഗങ്ങൾ (തൊലി, പൂവ്, വേര്‌, ഇല, മുതലായവ) ഉപയോഗിച്ചു വരുന്നു.

 

MUKKUTI മുക്കുറ്റി (BY P SIVADAS MASTER)


മുക്കുറ്റി

“മുക്കുറ്റി മന്ദാരം ചെങ്കുറിഞ്ഞി

മറ്റു പലതരം പുഷ്പജാലം

പച്ചിലക്കുമ്പിളിലാക്കി പിന്നെ

കൊച്ചുവിളക്കു കൊളുത്തി മുന്നിൽ

മുറ്റത്തു നിർമ്മിച്ച പൂക്കളത്തിൽ

കറ്റക്കിടാവിട്ടു കൈകൾ കൂപ്പി”
 

     (അഞ്ചാം ക്ലാസ്സിലോ മറ്റോ പഠിച്ച പദ്യം ഓർമ്മയിൽ നിന്നും ഉദ്ധരിച്ചതാണ്‌, അതിൽ തെറ്റുണ്ടൊ ആവോ? ഉണ്ടെങ്കിൽ ക്ഷമിക്കണേ, തിരുത്തണേ.)  

     ഓണക്കാലത്തു കൊച്ചു പൂക്കൂടകളുമായി (പൂക്കൂടയില്ലാത്തവർ ചേമ്പിലയുടെ കുമ്പിളുമായി) പൂക്കളിറുക്കുവാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കുട്ടികൾ പൂക്കളിറുക്കുന്ന ശ്രമത്തിൽ ഏർപ്പെടുമ്പോൾ അവരറിയാതെ തന്നെ പ്രകൃതിയുമായി സംവദിക്കുകയായിരുന്നു; സസ്യജാലങ്ങളുമായി ചങ്ങാത്തത്തിലേർപ്പെടുകയായിരുന്നു. ഇന്നോ?

     മുറ്റം മുഴുവൻ റ്റൈൽസ് വിരിച്ച് ഒരു തുള്ളി മഴവെള്ളം പോലും ഭൂമിയിലേക്കിറങ്ങാൻ സമ്മതിക്കാതെ, മണ്ണിലെ സസ്യങ്ങൾക്ക് അവസാന നിമിഷത്തിൽ പോലും ഒരു തുള്ളി ദാഹജലം നല്കാതെ അവയെ വംശനാശത്തിലേക്ക് തള്ളി വിടുന്ന പ്രവണത ഏറിവരുന്നു. പ്ലാസ്റ്റിക്ക് കിറ്റുകളിൽ കിലോ കണക്കിന്‌ കിട്ടുന്ന  അന്യ സംസ്ഥാന പൂക്കളാൽ ഓണപ്പൂക്കളം തീർത്ത് മനസ്സാൽ തൃപ്തിയടയുന്ന മലയാളികളും മക്കളും മുക്കുറ്റിയെ കണ്ടിരിക്കാനിടയില്ല; കണ്ടാൽ തന്നെ തിരിച്ചറിയാനുമിടയില്ല.

     മനസ്സിൽ സന്തോഷത്തെ നിറക്കുന്ന കൊച്ചു മഞ്ഞ പൂക്കളുമായി മുറ്റങ്ങളിലും തൊടികളിലും ധാരാളമായി കണ്ടിരുന്ന ഒരു ചെടിയാണ്‌ മുക്കുറ്റി. പത്തോ പന്ത്രണ്ടോ സെന്റീമീറ്റർ ഉയരം മാത്രമെ ഇതിനു ഉണ്ടാവുകയുള്ളു. എന്നാൽ ഒറ്റത്തടി വൃക്ഷമായ തെങ്ങിനോട് ഇതിനു സാദൃശ്യമുണ്ട്. മണ്ണിൽ നിന്നും ഒറ്റത്തടിയായി വളർന്ന്, ഏറ്റവും മുകളിൽ ഇലയും പൂക്കളും. ഇക്കാരണത്താൽ മുക്കുറ്റിയെ  ‘നിലം തെങ്ങ്’ എന്നു വിളിക്കുന്നവരെ കുറ്റപ്പെടുത്തുവാൻ നമുക്കു സാധിക്കില്ല.

          ഭാരത സംസ്കാരവുമായി ബന്ധപ്പെട്ട ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുക്കുറ്റി. (ദശപുഷ്പങ്ങൾ എന്ന ലേഖനം കാണുക).  ആയുർവ്വേദ ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഔഷധസസ്യം കൂടിയാണിത്. ഭാരത സ്ത്രീകൾ തലമുടിയിൽ ചൂടാൻ മുക്കുറ്റിപ്പൂ തണ്ടടക്കം ഉപയോഗിക്കാറുണ്ട്. മുക്കുറ്റിച്ചാന്ത് പൊട്ടു തൊടാനായും ഉപയോഗിച്ചു വരുന്നു.

          ബയൊഫിറ്റം സെൻസിറ്റൈവം എന്ന ശാസ്ത്രീയ നാമത്താൽ അറിയപ്പെടുന്ന മുക്കുറ്റി കേരളത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്നു. ഈ ഔഷധ സസ്യത്തെ നട്ടുവളർത്തേണ്ടതില്ല എന്നാണ്‌ പഴമക്കാർ പറയാറുള്ളത്. അവയെ നശിപ്പിക്കാതിരുന്നാൽ മതിയത്രേ.  

 

 

യോഗ മഹിമ


യോഗ മഹിമ

മൈക്കേ നീയെത്ര മനോഹരി

എൻ കരത്തിലിരിക്കുമ്പോൾ

കസേര പ്ലാസ്റ്റിക്കായാലുമത-

ദ്ധ്യക്ഷന്റേയോയുദ്ഘാടകന്റേതോ

രണ്ടായാലും മഹത്തരം ഞാനിരുന്നാൽ

ഞാനില്ലാത്തതെന്തൊരു ‘യോഗം’

സദസ്യർക്കതൊരു ‘യോഗം’ തന്നെയാകും.

MAHAYOGANGAL


മഹായോഗങ്ങൾ

യോഗമേതായാലും വേണം

എനിക്കൊരു സ്ഥാനമതു

ഉദ്ഘാടകനോയദ്ധ്യക്ഷനോ

യല്ലെങ്കിൽ മുഖ്യ പ്രഭാഷകനുമാകാം

മൈക്കെനിക്കേകണമതു നിർബ്ബന്ധം

മുഴുവൻ സമയമില്ലെങ്കിൽ മുക്കാ -

ലെങ്കിലുമത്തരം യോഗം മഹാ കേമ-

മല്ലാത്തവയോ വെറും

കാട്ടിക്കൂട്ടൽ മാത്രമതു നിശ്ചയം

REFLECTIONS ON GULIKA KALAM (SIVADAS MASTER)



THORA - AN OLD MEASURE ( P SIVADAS MASTER)


തോര

പണ്ടു കാലത്ത് ജനങ്ങൾ പ്രകൃതിയുമായി പൊരുത്തപ്പെട്ടാണ്‌ ജീവിച്ചിരുന്നത്. അക്കാലത്ത് മിക്കവാറും എല്ലാ കാര്യങ്ങളും നിത്യോപയോഗ സാധനങ്ങളുമായി താരതമ്യം ചെയ്യുന്ന പതിവുണ്ടായിരുന്നു. അന്നത്തെ നാണയ വ്യവസ്ഥ ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നല്ലൊ. ബാർട്ടർ സംബ്രദായമാണ്‌ അന്ന് നിലനിന്നുരുന്നത്. നമുക്കാവശ്യമുള്ള ഒരു സാധനത്തിന്റെ വിലയായി നമ്മുടെ കൈവശമുള്ള മറ്റൊരു സാധനം നല്കുന്ന സംബ്രദായമാണല്ലോ ബാർട്ടർ സംബ്രദായം. അതിന്‌ പലദോഷവശങ്ങളുമുണ്ട്. എങ്കിലും നമ്മുടെ നിത്യജീവിതവുമായി ബന്ധമുള്ള ഒരു സംബ്രദായമായിരുന്നു അതെന്നതിൽ യാതൊരു തർക്കത്തിനും സാദ്ധ്യതയില്ല. (തുടരും)

Friday, 13 March 2015

REFLECTIONS ON PI DAY

REFLECTIONS ON PI DAY (BY SIVADAS MASTER)
പൈ ദിന ചിന്തകൾ
(ലേഖനം)
(രചന: പഴമ്പിള്ളി ശിവദാസ് മാസ്റ്റർ)
 


പ്രിയമുള്ള കൂട്ടുകാരെ, 

നിങ്ങളെല്ലാവരും ഗണിതത്തിൽ വളരെ താല്പര്യമുള്ളവരാണ്‌ എന്ന് എനിക്ക്  അറിയാം. ഇന്ന് നാം ‘പൈ ദിന’ മായി ആചരിക്കുകയാണല്ലൊ. അതിനാൽ ഇന്ന് പൈ യുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ നമുക്ക് സംസാരിക്കാം. എന്താണ്‌ ‘പൈ’?

 
ഒരു ദ്വിമാന പ്രതലത്തിൽ ഒരു ബിന്ദുവിൽ നിന്നും തുല്യ ദൂരത്തുള്ള എല്ലാ ബിന്ദു ക്കളുടെയും യോഗമാണല്ലൊ വൃത്തം (Circle).വൃത്തത്തിലെ ഏതെങ്കിലും 2 ബിന്ദുക്കളെ യോജിപ്പിക്കുന്ന രേഖാഖണ്ഡമാണ്‌ ഞാൺ(Chord). വൃത്തത്തിന്റെ കേന്ദ്രം(Centre of the Circle) ഉൾക്കൊള്ളുന്ന ഞാൺ ആണ്‌ വ്യാസം (Diameter).
 
 



ചിത്രത്തിൽ C എന്ന ബിന്ദുവിൽ നിന്നും ഒരേ അകലത്തിലുള്ള് എല്ലാ ബിന്ദുക്കളെയും ചേർത്തപ്പോൾ കിട്ടിയ വട്ടത്തിലുള്ള വരയാണ്‌ വൃത്തം. ചിത്രത്തിൽ വൃത്തത്തെ ചുവപ്പു നിറത്തിൽ കാണിച്ചിരിക്കുന്നു. ഈ വളഞ്ഞ വരയുടെ നീളത്തെയാണ്‌ വൃത്തപരിധി എന്നു നാം വിളിക്കുന്നത്. വൃത്തത്തിലെ 2 ബിന്ദുക്കളാണല്ലൊ A, B എന്നിവ. അവയെ യോജിപ്പിക്കുന്ന ഒരു ഞാൺ ആണ്‌ AB. അത് വൃത്ത കേന്ദ്രത്തിൽ കൂടി കടന്നു പോകുന്നതിനാൽ വൃത്തത്തി ന്റെ വ്യാസരേഖാഖണ്ഡമാണ്‌ AB. ഇതിന്റെ നീളത്തെയാണ്‌ നാം വ്യാസം എന്നു പറയുന്നത്. ഏതു വൃത്തത്തിന്റെ വൃത്തപരിധിയേയും അതിന്റെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ എപ്പോഴും സ്ഥിരമായിരിക്കും. ഗണിതത്തി ലെ ഈ സ്ഥിര സംഖ്യയെ സൂചിപ്പിക്കുവാൻ നാം പൈ എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിക്കുന്നു.
π  = വൃത്തപരിധി ÷ വ്യാസം = 3.141592653589793238.... .
 
 



 
 
 
 
 
പൈ യുടെ നിർവ്വചനം
 
ഒരു വൃത്തത്തിന്റെ പരിധിയും അതിന്റെ വ്യാസവും തമ്മിലുള്ള അനുപാതമാണ്‌ പൈ.
അല്ലെങ്കിൽ
യൂണിറ്റ് വ്യാസമുള്ള വൃത്തത്തിന്റെ വൃത്തപരിധിക്കു തുല്യമാണ്‌ പൈ.


ഇവിടെ ഹരണം അവസാനിക്കുന്നില്ല. ഹരണഫലത്തിലെ അക്കങ്ങൾ ആവർ ത്തന സ്വഭാവം കാണിക്കുന്നുമില്ല. സാധാരണ ആവശ്യങ്ങൾക്കായി ഈ സ്ഥിര സംഖ്യയുടെ ഏകദേശമൂല്യം 3.14 ആയി പരിഗണിക്കുന്നു. അതിനാലാ ണ്‌ വർഷത്തിലെ മൂന്നാം മാസം പതിനാലാം ദിവസം, അതായത് മാർച്ച് 14​ നാം ‘പൈ ദിനം’ ആയി ആചരിക്കുന്നത്. 
 
 

സംഗമഗ്രാമ മാധവനും പൈയും
സംഗമഗ്രാമ മാധവൻ പൈ മൂല്യം കണ്ടെത്തുന്നതിനുള്ള അനേകം അനന്ത ശ്രേണികൾ നിർദ്ദേശിക്കുകയുണ്ടായി. അവയുടെ സഹായത്തോടെ പൈയുടെ മൂല്യം 11 ദശാംശസ്ഥാനത്തിനുവരെ കൃത്യമായി നിർണ്ണയിച്ചു (കാലഘട്ടം 1400 ന്‌ അടുത്ത്).
ആര്യഭടനും പൈയും
ആര്യഭടൻ തന്റെ ‘ആര്യഭടീയം’ എന്ന കൃതിയിൽ പൈ യുടെ മൂല്യം 3.1416 ആയി ഉപയോഗിച്ചിരിക്കുന്നു.
നീലകണ്ഠനും പൈയും
അനന്തശ്രേണികൾ ഉപയോഗിച്ച് പൈയുടെമൂല്യം നിർണ്ണയിക്കാമെന്ന ആദ്യസൂചന നീലകണ്ഠസോമയാജിയുടെ ‘തന്ത്രസംഗ്രഹ’ എന്ന ഗ്രന്ഥത്തിലാ ണുള്ളത്. നീലകണ്ഠൻ അദ്ദേഹത്തിന്റെ അനന്തശ്രേണി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പൈ മൂല്യം കണ്ടെത്തി.  
 
(തുടരും)


Wednesday, 11 February 2015

X and Y of Sangamagrama Madhavan (Article by P. Sivadas master)

Will be published shortly


SIVARAATHRI (NOTES BY P. SIVADAS MASTER)


ശിവരാത്രി ഐതിഹ്യങ്ങൾ

ഐതിഹ്യം രണ്ട്‌.
 

‘ ആരാണ്‌ കേമൻ?’ എന്നതിനെ ചൊല്ലി ബ്രഹ്മാവിനും വിഷ്ണുവിനും ഇടയിൽ കലഹം പതിവായിരു ന്നു. ഒരിക്കൽ അത്‌ ഒരു യുദ്ധത്തിൽ കലാശിച്ചു. ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും പ്രയോഗിക്ക പ്പെട്ടു. ലോകം മുഴുവൻ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കുവാൻ വിഷ്ണുവിനൊ ബ്രഹ്മാവിനൊ കഴിഞ്ഞില്ല. അപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ട്‌ പാശുപതാസ്ത്രത്തെ ഉപസംഹരി ച്ചു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയിലായിരുന്നു പ്രസ്തുത സംഭവം. തുടർന്ന് എല്ലാ വർഷവും കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയിൽ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവനാമം ജപിച്ച് ഒരു വൃതമായി അനുഷ്ഠിക്കണമെന്ന് ശിവൻ അരുളിചെയ്തു. ഇങ്ങനെയാണ ത്രെ ശിവരാത്രിയുടെ തുടക്കം.

SIVARAATHRI (NOTES BY P. SIVADAS MASTER)


 
ശിവരാത്രി ഐതിഹ്യങ്ങൾ


ഐതിഹ്യം ഒന്ന്
പാലാഴി മഥനവേളയിൽ ലഭിച്ച കാളകൂടവിഷം ഭൂമിയിൽ സ്പർശിച്ച് ജീവജാലങ്ങൾക്ക് നാശം സംഭവിക്കാതിരിക്കനായി ആ വിഷത്തെ ശിവൻ പാനം ചെയ്തു. വിഷം തീണ്ടിയവർ ഉപവസിക്കു ന്നതും ഉറക്കമൊഴിക്കുന്നതും പതിവാണല്ലൊ. അതു പ്രകാരം ശിവൻ ചെയ്തപ്പോൾ മട്ടുള്ളവരും ഉപവസിക്കുകയും ഉറങ്ങാതെ ശിവസ്തുതികൾ ആലപിച്ച് വൃതം അനുഷ്ഠിക്കുകയും ചെയ്തത്രെ. ഇതാണ്‌ ശിവരാത്രി അനുഷ്ഠാനത്തിന്റെ തുടക്കം.

 
 

SIVARAATHRI (NOTES BY P. SIVADAS MASTER)


ശിവരാത്രിയും പിതൃതർപ്പണവും
 
 

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ‘ശിവ ചതുർദ്ദശി’
എന്നാണറിയപ്പെടുന്നത്. അന്നാണ്‌ ശിവരാത്രി ആഘോഷിക്കുന്നത്.ശിവരാത്രി നാൾ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവ സ്തുതികൾ ആലപിക്കുകയും ചെയ്യുന്നു. അതിനുശേഷം പുലർച്ചെ പിതൃതർപ്പണം ചെയ്യുന്നത് മോക്ഷദായകമാണ്‌