Wednesday, 30 November 2011
Sunday, 13 November 2011
Thursday, 10 November 2011
11-11-11 ലെ ദേശീയ വിദ്യാഭ്യാസ ദിനം ( ശിവ്പീ )
11-11-11 എന്തൊരു അപൂര്‍വ്വ സംഗമം ( കലണ്ടര്‍ വിശേഷങ്ങള്‍ ) ശിവ്പീ
തിയ്യതികള്‍ എഴുതുവാന്‍ തിയ്യതി, മാസം, വര്‍ഷം എന്നിവയുടെ രണ്ടക്കങ്ങള്‍ മാത്രം എഴുതുന്ന രീതിയാണല്ലൊ നാം സാധാരണയായി സ്വീകരിക്കാറുള്ളത്. 2011 നവംബര്‍ 11 നെ ഈ രീതിയില്‍ എഴുതുമ്പോള്‍ 11 - 11 - 11 എന്നു ലഭിക്കും. എന്തൊരു അപൂര്‍വ്വ സംഗമം. പതിനൊന്നുകള്‍ മൂന്നെണ്ണം! അഥവാ ഒന്നുകള്‍ ആറെണ്ണം!! ഇനി ഇങ്ങനെ വരുന്നത് നൂറു കൊല്ലങ്ങള്‍ക്കു ശേഷം മാത്രം!!! അതായത് 2111 നവംബര്‍ 11ാം തിയ്യതി ആകുമ്പോള്‍ മാത്രം!!!!
മറ്റു തിയ്യതികള്‍ എഴുതുമ്പോള്‍ ഇങ്ങനെ വരാറില്ല. ഉദാഹരണമായി 2010 ഒക്‌ടോബര്‍ 10ാം തിയ്യതി എടുക്കാം. ഇതിനെ 10 - 10 - 10 എന്നാണു നാം എഴുതുക. മൂന്നു പത്തുകള്‍ വരുന്നു എങ്കിലും ആറക്കങ്ങളും ഒരുപോലെ ആകുന്നില്ല.
2010 ഡിസംബര്‍ 12 നെ 12 - 12 - 12 എന്നെഴുതാം. അപ്പോഴും മൂന്നു പന്ത്രണ്ടുകള്‍ വരുന്നു എങ്കിലും ആറക്കങ്ങളും ഒരുപോലെ ആകുന്നില്ല.
തിയ്യതികളില്‍ ആറക്കങ്ങളും ഒരു പോലെ ആകുന്ന തിയ്യതി നൂറ്റാണ്ടില്‍ ഒരേ ഒരു പ്രാവശ്യം മാത്രം! ഒരോ നൂറ്റാണ്ടിലെയും 11ാം വര്‍ഷത്തിലെ 11ാം മാസത്തിലെ 11ാം ദിവസം!!!
കലണ്ടര്‍ വിശേഷങ്ങളുമായി വീണ്ടും കാണാം.
ആശംസകളോടെ, ശിവ്‌പി.
NATIONAL EDUCATION DAY ( Sivpee Notes )
Maulaana Abdul Kalam Azad was the first Education Minister of independent India. Considering his contributions in the field of Indian education, the Ministry of Human Resourse Development decided to observe his birthday, November 11th , as National Education Day in India. National Education Day is observed on 11th November , 2008 for the first time. the fourth National Education Day is going to be observed tomorrow, ie, on 11th November , 2011.
WISH
YOU ALL
A HAPPY
NATIONAL EDUCATION DAY !
Thank you,
SIVPEE
- See the article: ‘MAULANA ABDUL KALAM AZAD’ by P. SIVADAS
sivpee
Sunday, 6 November 2011
ദേശീയ വിദ്യാഭ്യാസ ദിനം ( P SIVADAS )
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൌലാന അബ്ദുള്‍ കലാം ആസാദ്. മൌലാന അബ്ദുള്‍ കലാം ആസാദ് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്, അദ്ദേഹത്തിണ്റ്റെ ജന്‍മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുവാന്‍ മാനവ വിഭവശേഷി വികസന മന്ത്രാലയം തീരുമാനിക്കുകയുണ്ടായി. അങ്ങനെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ ദിനം 2008 നവംബര്‍ 11 ന് ആചരിച്ചു. നാലാമത്തെ ദേശീയ വിദ്യാഭ്യാസ ദിനമാണ് 2011 നവംബര്‍ 11 ന് നാം ആചരിക്കുവാന്‍ പോകുന്നത്.
ഏവര്‍ക്കും ദേശീയ വിദ്യാഭ്യാസ ദിന മംഗളാശംസകള്‍ നേരുന്നു.
ശിവദാസ് മാസ്റ്റര്‍ തയ്യാറാക്കിയ മൌലാന അബ്ദുള്‍ കലാം ആസാദ് എന്ന ലേഖനം കാണുക.
ഓര്‍മ്മച്ചെപ്പ് ( അമൃത കവിതകള്‍ - 4 രചന അമൃത ഐ. ബി.)
എന്‍ ജീവിത സായാഹ്നസന്ധ്യയില്‍
കൈവെള്ളയിലിന്നിടഞ്ഞു,
ഓര്‍മ്മതന്‍ മണിച്ചെപ്പെന്നില്‍
ചിന്നിച്ചിതറിയ
ഓര്‍മ്മതന്‍ തിരുശേഷിപ്പുകള്‍ .
പുസ്തകത്താളിലായ്
സൂക്ഷിച്ച മയില്‍പ്പീലിയും
അരയാലിലയും പിന്നെയോ
കടലാസുതുണ്ടുകള്‍,
വളപ്പൊട്ടുകള്‍,
എണ്ണീയാലൊടുങ്ങാത്ത
മഞ്ചാടി വിത്തുകള്‍.
ഇന്നത്തെയൊരായിരം
നഷ്ട സ്വപ്നങ്ങള്‍.
ജന്‍മ സത്യം ( കവിതകള്‍ - 3 രചന അമൃത ഐ. ബി.)
പ്രപഞ്ച വിസ്മയ വിസ്തൃതിയില്‍
ഭൂമി പകലോനെ ചുറ്റുമ്പോള്‍
ഓടിമറയുന്നു രാപ്പകലുകള്‍
മങ്ങിമായുന്നു ഋതുക്കള്‍
അതുപോലെയിന്നത്തെ നരജന്‍മവും
നീയറിയുക മര്‍ത്യാ,
നീ സത്യമെന്നു നിനപ്പതെല്ലാം
വ്യര്‍ത്ഥമാം ഗിരിശൃംഗമെന്ന്
നീയാര്‍ക്കും നിനക്കാരും
സ്വന്തമല്ലെന്നതും
പുലരി നിന്നില്‍
ബാല്യമായുദിമ്പോള്‍,
അറിഞ്ഞില്ലയോ രാവിന്‍
തോഴിയാം സന്ധ്യയെ
നരവേഷമുതിരുന്ന
മരണമാം ജന്‍മസത്യത്തെയും.
ജ്ഞാനപ്പഴം ( അമൃത കവിതകള്‍ - 2 ) രചന അമൃത ഐ. ബി.
അമ്പത്തൊന്നക്ഷരം
പാടെ വിഴുങ്ങുമ്പോള്‍
വെറും ശൂന്യമാം
തരംഗിണിയിലുണരുന്ന
നീര്‍പ്പോളപോല്‍
അമ്പത്തൊന്നങ്ങനെ
അഞ്ചായി പത്തായിയെങ്കില്‍
അവനിന്നത്തെ വിത്താകാം
ജ്ഞാനപ്പഴമുതിര്‍ക്കും
നാളത്തെ മരവുമാകാം.
വരിക വേഗം തോഴരേ (അമൃത കവിതകള്‍ - 1 രചന അമൃത ഐ. ബി. )
എന്‍ ആത്മ തൂലികയില്‍
നിന്നുതിര്‍ത്തൊരു
ജീവാത്മ കുസുമങ്ങളിന്നിതാ
കാത്തു നില്‍ക്കുന്നു
തോഴരേ, നിങ്ങള്‍ക്കായി.
ആയിരമായിരംപ്പൂക്കളെ
തഴുകിയ തെന്നലേ
ആയിരമായിരംപ്പൂക്കളെ
കണ്ട ഉദ്യാനപാലകരേ
എന്‍ ജീവാത്മപ്പൂക്കള്‍
നിറഞ്ഞൊരീ വീഥിയില്‍
വരിക വേഗം തോഴരേ.
Saturday, 5 November 2011
വിദ്യാഭ്യാസത്തെ പറ്റി വിവേകാനന്ദന്
ശിവദാസ് തയ്യാറാക്കിയ ലേഖനം
Read more...
Read more...
ഏതാഴ്ച? ( ഏതു ദിവസം? ) ( കലണ്ടര്‍ വിശേഷങ്ങള്‍ ) ശിവ്പീ
ശിവ്പീ തയ്യാറാക്കിയ ലേഖനം
Read More .........
Read More .........
11 - 11 - 11 ഒരപൂര്‍വ്വ സംഗമം ( കലണ്ടര്‍ വിശേഷങ്ങള്‍ ) ശിവ്പീ
ശിവ്പീ തയ്യാറാക്കിയ ലേഖനം
Read more ......
Read more ......
Subscribe to:
Posts (Atom)