പ്രപഞ്ച വിസ്മയ വിസ്തൃതിയില്‍
ഭൂമി പകലോനെ ചുറ്റുമ്പോള്‍
ഓടിമറയുന്നു രാപ്പകലുകള്‍
മങ്ങിമായുന്നു ഋതുക്കള്‍
അതുപോലെയിന്നത്തെ നരജന്‍മവും
നീയറിയുക മര്‍ത്യാ,
നീ സത്യമെന്നു നിനപ്പതെല്ലാം
വ്യര്‍ത്ഥമാം ഗിരിശൃംഗമെന്ന്
നീയാര്‍ക്കും നിനക്കാരും
സ്വന്തമല്ലെന്നതും
പുലരി നിന്നില്‍
ബാല്യമായുദിമ്പോള്‍,
അറിഞ്ഞില്ലയോ രാവിന്‍
തോഴിയാം സന്ധ്യയെ
നരവേഷമുതിരുന്ന
മരണമാം ജന്‍മസത്യത്തെയും.
No comments:
Post a Comment