തിയ്യതികള്‍ എഴുതുവാന്‍ തിയ്യതി, മാസം, വര്‍ഷം എന്നിവയുടെ രണ്ടക്കങ്ങള്‍ മാത്രം എഴുതുന്ന രീതിയാണല്ലൊ നാം സാധാരണയായി സ്വീകരിക്കാറുള്ളത്. 2011 നവംബര്‍ 11 നെ ഈ രീതിയില്‍ എഴുതുമ്പോള്‍ 11 - 11 - 11 എന്നു ലഭിക്കും. എന്തൊരു അപൂര്‍വ്വ സംഗമം. പതിനൊന്നുകള്‍ മൂന്നെണ്ണം! അഥവാ ഒന്നുകള്‍ ആറെണ്ണം!! ഇനി ഇങ്ങനെ വരുന്നത് നൂറു കൊല്ലങ്ങള്‍ക്കു ശേഷം മാത്രം!!! അതായത് 2111 നവംബര്‍ 11ാം തിയ്യതി ആകുമ്പോള്‍ മാത്രം!!!!
മറ്റു തിയ്യതികള്‍ എഴുതുമ്പോള്‍ ഇങ്ങനെ വരാറില്ല. ഉദാഹരണമായി 2010 ഒക്‌ടോബര്‍ 10ാം തിയ്യതി എടുക്കാം. ഇതിനെ 10 - 10 - 10 എന്നാണു നാം എഴുതുക. മൂന്നു പത്തുകള്‍ വരുന്നു എങ്കിലും ആറക്കങ്ങളും ഒരുപോലെ ആകുന്നില്ല.
2010 ഡിസംബര്‍ 12 നെ 12 - 12 - 12 എന്നെഴുതാം. അപ്പോഴും മൂന്നു പന്ത്രണ്ടുകള്‍ വരുന്നു എങ്കിലും ആറക്കങ്ങളും ഒരുപോലെ ആകുന്നില്ല.
തിയ്യതികളില്‍ ആറക്കങ്ങളും ഒരു പോലെ ആകുന്ന തിയ്യതി നൂറ്റാണ്ടില്‍ ഒരേ ഒരു പ്രാവശ്യം മാത്രം! ഒരോ നൂറ്റാണ്ടിലെയും 11ാം വര്‍ഷത്തിലെ 11ാം മാസത്തിലെ 11ാം ദിവസം!!!
കലണ്ടര്‍ വിശേഷങ്ങളുമായി വീണ്ടും കാണാം.
ആശംസകളോടെ, ശിവ്‌പി.
No comments:
Post a Comment