പി. എൻ. പണിക്കർ.
(രചന : പി. ശിവദാസ് മാസ്റ്റർ )
ഏവർക്കും വായനാദിന ആശംസകൾ
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക
പി. എൻ. പണിക്കർ.
ജനനം : 01
- 03 - 1909
മരണം : 19 - 06 - 1995
മാതാവ് : ജാനകിയമ്മ
പിതാവ് : പുതുവായിൽ ഗോവിന്ദപ്പിള്ള
അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ മഹത് വ്യക്തിയാണ് പി. എൻ. പണിക്കർ. ഗ്രന്ഥശാലാസംഘം, കാൻഫെഡ്, എന്നിവ സ്ഥാപിക്കുവാൻ പണിക്കർ നേതൃത്വം നല്കി. വായനശാലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രന്ഥാലോകം മാസികയുടെ പ്രസിദ്ധീകരണത്തിനു മുൻകൈയെടുത്തു. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന സുപ്രസിദ്ധ സന്ദേശം മലയാളികൾക്ക് നല്കിയത് പണിക്കർ ആണ്. പണിക്കരുടെ ചരമദിനമാണ് കേരളത്തിൽ വായനാദിനം ആയി ആചരിക്കുന്നത്.
അറിവാണ് ആയുധം. അറിവും അനുഭവങ്ങളുമാണ് ജീവിത വിജയത്തിന് ആധാരം. അറിവു നേടാനുള്ള വിവിധ മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് വായന. വായനയുടെ ലോകത്തേക്ക് സധൈര്യം കടന്നുവരൂ. പരന്ന വയാനയിലൂടെ വിജ്ഞാനം വർദ്ധിപ്പിക്കൂ.
ഏവർക്കും ഒരിക്കൽ കൂടി വായനാദിന ആശംസകൾ നേരുന്നു. പി. എൻ. പണിക്കർക്ക് സ്മരണാഞ്ജലികൾ അർപ്പിക്കുവാൻ നമുക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
No comments:
Post a Comment