WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Saturday, 22 June 2013

SAMGAMAGRAMA MADHAVAN article by P. Sivadas


മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

(പി. ശിവദാസ് മാസ്റ്ററുടെ ലേഖനം )

അതി പുരാതന കാലം മുതൽ തന്നെ ഭാരതം ശാസ്ത്രരംഗത്ത് മഹത്തായ നല്കിയിട്ടുള്ള ഒരു രാജ്യമാണ്‌. ഭാരതത്തിലെ കൊച്ചുകേരളവും ഈ മേഖലയിൽ അതിനേതായ സംഭാവനകൾ നല്കിയിട്ടുണ്ട്. എന്നാൽ അത്തരം സംഭാവനകൾ നല്കിയ മഹദ് വ്യക്തികളെക്കുറിച്ച് വേണ്ടത്ര പഠനങ്ങളൊ വിവരശേഖരണമൊ ഇതുവരെ നടന്നിട്ടില്ല. തന്മൂലം കേരളത്തിന്റെ മഹത്തായ ശാസ്ത്രപൈതൃകത്തെക്കുറിച്ച് ഇന്നത്തെ യുവതമുറ അജ്ഞരാണ്‌. നമ്മു Masterടെ ശാസ്ത്ര പൈതൃകത്തെ മനസ്സിലാക്കാനും അതുവഴി അഭിമാനിതരാകുവാനും തങ്ങളുടെതായ സംഭാവനകൾക്കായി പരിശ്രമിക്കാനും നമ്മുടെ മക്കൾക്കു കഴിയണം. . അതിനാവശ്യമായ പ്രചോദനം നല്കുവാൻ സാധിച്ചാൽ ഈ ലേഖനപരമ്പര അതിന്റെ ലക്ഷ്യം നേടി എന്നു പറയാം.

ഗണിതം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കേരളീയനാണ്‌ സംഗമഗ്രാമ മാധവൻ. സംഗമഗ്രാമം എന്നാൽ സംഗമേശ്വന്റെ ഗ്രാമം എന്നാണ്‌ വിവക്ഷ. സംഗമേശ്വരന്റെ ഗ്രാമം ഇരിങ്ങാലക്കുടയാണ്‌. സംഗമഗ്രാമ മാധവന്റെ സംഭാവനകൾ നമുക്കൊന്നു പരിശോധിക്കാം.

സംഗമഗ്രാമ മാധവൻ.

ജനനം       : 1340
മരണം      : 1425
മാതാവ്‌      :  (വിവരം ലഭ്യമല്ല)
പിതാവ്‌      :  (വിവരം ലഭ്യമല്ല
)

വീട്            :  കല്ലേറ്റുംകരക്കടുത്ത് ഇരിഞ്ഞിടാപ്പിള്ളിമന

കൃതികൾ    ; വേണ്വാരോഹം
ബഹുമതി  : ഗോളവിദ്

സംഭാവനകൾ
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനനിർണയത്തിനുള്ള ഗണിതസൂത്രം കണ്ടെത്തി.
പൈയുടെ മൂല്യം 10 ദശാംശസ്ഥാനം വരെ കൃത്യമായി നിർണ്ണയിച്ചു (3.14159265359). അനന്തശ്രേണീവാക്യങ്ങൾ കണ്ടുപിടിച്ചു.
ത്രികോണമിതിപട്ടികകൾ നിർമ്മിച്ചു.
കാൽകുലസ് എന്ന ഗണിതശാത്രശാഖക്കു അടിത്തറയിട്ടു
.

....... അമൂല്യമായ സംഭാവനകൾ ഇവിടെ അവസാനിക്കുന്നില്ല

കൃതികൾ
വേണ്വാരോഹം
ബഹുമതി: ഗോളവിദ്

തുടരും
ലേഖന രചന പി. ശിവദാസ് മാസ്റ്റർ

No comments:

Post a Comment