നീലകണ്ഠസോമയാജി
ഭാരതഖണ്ഡത്തിന്റെ തെക്കെ അറ്റത്തുള്ള ഒരു ചെറിയ പ്രദേശം - പശുരാമനാൽ
സമ്മാനിതമായ ഭാർഗ്ഗവക്ഷേത്രം - പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളഭൂമി. അതിനെ
ധന്യമാക്കിയൊഴുകുന്ന ഭാരതപ്പുഴ. ആ പുഴയുടെ തീരങ്ങളിൽ ജന്മമെടുത്ത കുറെ ചെറു
ഗ്രാമങ്ങൾ. സാംസ്കാരികത്തനിമ നിലനിർത്തുന്നതിൽ കാർക്കശ്യം പുലർത്തിയ ഇത്തരം
ഗ്രാമങ്ങളിൽ തങ്ങളുടെ ധന്യജീവിതം ചെലവഴിച്ച ഏതാനും ഗണിത ഗവേഷകർ -
ഗ്രമത്തിലൊതുങ്ങാത്ത പ്രഭാപൂരങ്ങൾ. അതെ, ഭാരതപ്പുഴയുടെ തീരഗ്രാമങ്ങളിൽ ജന്മസായൂ ജ്യം
കണ്ടെത്തിയ മാധവൻ, പുതുമന ചോമാതിരി, വടാശ്ശേരി പരമേശ്വരൻ, വടാശ്ശേരി ദാമോദരൻ,
നീലകണ്ഠസോമയാജി തുടങ്ങിയ ഗണിതപ്രതിഭകൾ തങ്ങളുടെ അവതാരധർമ്മം ഭംഗിയായി നിർവ്വഹിച്ചു കാലയവനികക്കുള്ളിൽ മറഞ്ഞുവെങ്കിലും അവരിവിടെ
ചിതറിയ പ്രകാശകിരണങ്ങൾ ഇന്നും നമുക്ക് അന്ധകാരമകറ്റാൻ സഹായകമാകുന്നു.
No comments:
Post a Comment