ഇമ്പമുള്ളോരൊമ്പത്
. ആദ്യമായി പേരിൽ
നിന്നു തന്നെ തുടങ്ങാം. ഒന്ന്, പത്ത് എന്നീ
പദങ്ങളിൽ നിന്നാണ് ഒമ്പത് രൂപമെടുത്തത്. പത്താവാൻ ഒന്നു കുറവ് എന്ന അർത്ഥത്തിൽ ഒൻ
- പത് = ഒമ്പത്. (വ്യവകലന നമഃകരണ രീതിയാണിവിടെ സ്വീകരിച്ചി രിക്കുന്നത്.)
അനേകം പ്രത്യേകതകൾ ഉള്ള
സംഖ്യയാണ് ഒമ്പത് എന്നു സൂചിപ്പിച്ച്വല്ലോ. പുരോഗതിയാണതിന്റെ ലക്ഷ്യം, മുന്നോട്ടാണതിന്റെ നോട്ടം. ഒമ്പത് ഉപയോഗിച്ചു
തുടങ്ങുന്ന എല്ലാ സംഖ്യകളും അവയേക്കാൾ ഉയർന്ന സംഖ്യയുടെ പേരാണ് സ്വീകരിക്കുന്നത്.
ഉദാഹരണങ്ങൾ നോക്കൂ.
i. 9 - അതിനേക്കാൾ വലിയ 10 നെ
അടിസ്ഥാനമാക്കി ഒൻ - പത്ത് = ഒമ്പത് എന്ന പേരിൽ അറിയപ്പെടുന്നു.
ii. 90 - നൂറ്
ആയിട്ടില്ലെങ്കിലും നൂറ് എന്ന പദം പേരിൽ ഉൾപ്പെടുത്തി തൊണ്ണൂറ് ആയി.
തൊൾ - നൂറ് = തൊണ്ണൂറ്
iii. 900 - ആയിരമാകാൻ
ഇനിയും 100 കൂടി വേണമെങ്കിലും ആയിരമായി അറിയപ്പേടുന്നു.
തൊൾ - ആയിരം = തൊള്ളായിരം.
iv. 9000 - പതിനായിരമാകാൻ ഇനിയും ഏറെ
കഴിയണമെങ്കിലും
പതിനായിരം ആയി നടിക്കും ഒൻ - പതിനായിരം = ഒമ്പതിനായിരം
ഇതു പൊലെ തന്നെയാണ് മറ്റു ഉയർന്ന സംഖ്യ കളുടെ കാര്യവും. .(തുടരും)
No comments:
Post a Comment