WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Thursday, 3 November 2016

NO CHANGE TO CHANGE ( BY SIVADAS MASTER PAZHAMPILLY)


NO CHANGE TO CHANGE

(SIVADAS MASTER PAZHAMPILLY)

മാറ്റമില്ലാത്തതു മാറ്റതിനു മാത്രം

(മാറ്റങ്ങൾ അനിവാര്യം) (ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

 
ചലനം ചലനം ചലനം ………

മാനവ ജീവിത പരിണാമത്തിൻ

മയൂരസന്ദേശം.........................

      പണ്ട് കേരളത്തിലെ സിനിമാ കൊട്ടകകളിൽ നിന്നും വൈകുന്നേരം 6 മണി ആയാൽ കേട്ടിരുന്ന ഒരു ഗാനമാണിത്. ചലനം പരിണാമമാണ്‌. അതുണ്ടെങ്കിൽ മാത്രമെ ജീവൻ, ജീവിതം ഉള്ളു. ജഢത്വവും സ്ഥിരതയും മനുഷ്യനെ നിഷ് പ്രഭമാക്കുന്നു. ഇവ രണ്ടും മാറ്റത്തെ എതിർക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മാറ്റത്തെ പ്രതിരോധിക്കുകയല്ല വേണ്ടത്; പകരം മാറ്റങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പുതു പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്‌ ചെയ്യേണ്ടത്. ഈ പ്രപഞ്ചത്തിൽ മാറ്റമില്ലാത്തത് മാറ്റം മാത്രാമാണ്‌ എന്ന് മാർക്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

      പല നേതാക്കളും നേതൃസ്ഥാനത്ത് എത്തിയാൽ പിന്നെ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാതിരിക്കണം; പുതിയ പരിഷ്കാരങ്ങളൊന്നും വേണ്ട എന്ന മാനസിക അവസ്ഥയിൽ എത്തിച്ചേരുന്നു. അന്നു മുതൽ അവർ മാറ്റത്തെ എതിർക്കുവാൻ അറിഞ്ഞോ അറിയാതെയോ പ്രവർത്തിച്ചു തുടങ്ങുന്നു. പക്ഷെ മാറ്റമില്ലായ്മ നിശ്ചലതയാണ്‌, മരണമാണ്‌ എന്ന് അവർ മനസ്സിലാക്കുന്നില്ല. അവരുടെ പ്രവൃത്തികൾ അവരിലെ നേതൃത്വ ഗുണങ്ങളുടെ ശോഭ കെടുത്തുന്നു. പുതിയ വ്യക്തികളുടെ ആഗമനം മൂലം തന്റെ ഇരിപ്പിടം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പല നേതാക്കളും മാറ്റത്തെ എതിർക്കുന്നവരായി മാറുന്ന ദയനീയ കാഴ്ചയാണ്‌ സംഘടനാ രംഗത്ത് നാമിന്ന് കാണുന്നത്. പുതു തലമുറയുടെ രംഗപ്രവേശം ഒരിക്കളും തടയാനാവില്ല, കാലഗതിയുടെ അനിവാര്യതയാണ്‌ അത് എന്ന് അവർ മനസ്സിലാക്കുന്നില്ല. (തുടരും)

No comments:

Post a Comment