The World of Numbers
(By P. Sivadas
Master)
സംഖ്യകളുടെ
ലോകം
(ശിവദാസ് മാസ്റ്റർ
പഴമ്പിള്ളി)
മാനവ ജീവിതത്തിൽ ദൈനംദിനം നാം
പ്രയോജപ്പെടത്തുന്ന സംഖ്യയെക്കുറിച്ച് നമുക്ക് എന്ത് അറിയാം ? എല്ലാം അറിയാം എന്നാണ്
ഭാവം; എന്നാൽ ഒരു
ചുക്കും അറിയില്ല എന്നതാണ് വാസ്തവം. സംഖ്യ എന്ത്?, എന്തിന്?, എങ്ങനെ? - ഈ മൂന്നു ചോദ്യങ്ങൾക്ക്
ഉത്തരം നല്കാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു.
സംഖ്യ എന്ത്
പരിചയക്കൂടുതൽ കാരണമാണ് സംഖ്യ എന്ത് എന്ന
ചോദ്യത്തിന് ഉത്തരം പറയുക നമുക്ക് അസാദ്ധ്യമായത്.
സംഖ്യ എന്ന പദത്തെ സം+ ഖ്യ എന്ന് പിരിച്ചെഴുതാം.
സംഖ്യ = സം+
ഖ്യാ . ...................... (1)
സം = സമ്യക്കായ
= ശരിയായ ...................... (2)
ഖ്യാ = ബോധം(അറിവ്) ......................
(3)
സംഖ്യ = ശരിയായ
ബോധം (അറിവ്) ................
(4)
വസ്തുക്കളെ / കാര്യത്തെ / ആശയത്തെ കുറിച്ച്
ശരിയായ ബോധം ഉണ്ടാക്കുന്നതാണ് സംഖ്യ.
സംഖ്യ എന്തിന് ?
സംഖ്യ എന്തിന് എന്ന ചോദ്യത്തിന് എണ്ണാൻ,അളക്കാൻ, സ്ഥാനക്രമം അറിയാൻ
എന്നെല്ലാം നമുക്ക് ഉത്തരം നല്കാം. വസ്തുക്കളുടെ എണ്ണം അറിയാൻ (എത്ര എണ്ണ?), അളവ് / തൂക്കം അറിയാൻ (എത്രമാത്രം?) ക്രമം അറിയാൻ (എത്രാമത്)
എന്നിങ്ങനെ എന്തെല്ലാം കര്യങ്ങൾക്ക് സംഖ്യകൾ നാം ഉപയോഗിക്കുന്നു?
സംഖ്യ എങ്ങനെ?
ഭാഷ ഉപയോഗിച്ച് സംഖ്യയെ നാം അറിയുന്നു.
ലിപി / ചിഹ്നം / പ്രതീകം ആയ അക്കങ്ങൾ ഉപയോഗിച്ച് നാം അതിനെ കുറിക്കുന്നു.
ലിപി / ചിഹ്നം / പ്രതീകം ആയ അക്കങ്ങൾ ഉപയോഗിച്ച് നാം അതിനെ കുറിക്കുന്നു.
(തുടരും)
No comments:
Post a Comment