പ്രശ്നങ്ങളെ
പ്രശ്നമാക്കരുത്
സുപ്രഭാതം സുഹൃത്തേ.
ജീവിതത്തിൽ നിത്യേന നമുക്ക്
നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ആ പ്രശ്നങ്ങളാണ് നമുക്കു ജീവിതം
തരുന്നത്. അവ തന്നെയാണ് നമ്മുടെ ജീവിതം. ആ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നാം പരിശ്രമിക്കുമ്പോൾ
നാം ജീവിച്ചു തുടങ്ങുന്നു.
മിക്ക തടസ്സങ്ങളും മനുഷ്യ മനസ്സിന്റെ സൃഷ്ടികളായിരിക്കും.. ശുഭപ്രതീക്ഷയാണ്
അതിനുള്ള പ്രതിവിധി. ശുഭപ്രതീക്ഷയോടെ പ്രയത്നിച്ചാൽ വിജയം നമുക്കു സ്വന്തം. ഓർക്കുക, വിജയം
ഒരു ലക്ഷ്യമല്ല;
അതൊരു യാത്രയാണ്. നിഷേധാത്മക ചിന്തകളെ, അലസതയെ
തോല്പിച്ച് മുന്നേറുക. പ്രവർത്തിക്കുവാൻ തയ്യാറുള്ള സുമനസ്സുകൾക്ക് യതൊരു തടസ്സവും
പ്രശ്നമാവുകയില്ല. അവർക്ക് വിജയയാത്ര പൂർത്തിയാക്കാം.
സാഹചര്യങ്ങൾക്ക് വഴങ്ങി വാഴുകയല്ല, സാഹചര്യങ്ങളെ അതിജീവിച്ചു വിജയിക്കയാണ്
മനുഷ്യൻ ചെയ്യേണ്ടത്. പ്രശ്നങ്ങൾ നിറഞ്ഞ പാതയിലൂടെ സധൈര്യം സഞ്ചരിച്ചവരാണ് പുതിയ
നേട്ടങ്ങൾ കൈവശമാക്കിയിട്ടുള്ളത്. പ്രശ്നങ്ങൾക്കു മുമ്പിൽ പകച്ചു നിന്നവർ
നിശ്ചലരായി ജീവിതയാത്ര തുടരാനാവാതെ വിഷമിക്കുന്നു. നിശ്ചലത മരണമാണ്. അതിനെ പുണരാതെ
വിജയ യാത്ര തുടരൂ. താങ്കൾക്ക് പ്രശ്ന പൂരിതമായ യാത്ര ആശംസിക്കുന്നു. വിജയീ ഭവഃ.