ജൈവിക കീട
നിയന്ത്രണ മാർഗ്ഗങ്ങൾ -ഭാഗം
മൂന്ന്
(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)
മസാല മരുന്ന്
വിവിധ തരം കീടങ്ങളുടെ ആക്രമണത്താൽ ജൈവ പച്ചക്കറികൾ ഉല്പാദിക്കാനുള്ള ശ്രമം
പലപ്പോഴും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർ അനേകരുണ്ട്. നടീൽ മുതൽ വളരെ ശ്രദ്ധിച്ചാൽ
മാത്രമെ പച്ചക്കറി ചെടികൾ കൂടുവരാതെ വളർത്തിയെടുക്കുവാൻ സാധിക്കുകയുള്ളു. കീടാക്രമണത്തിനു ശേഷം ചെടികൾ
സംരക്ഷിച്ചെടുക്കുക വിഷമമേറിയയ പ്രവൃത്തിയായിരിക്കും. അതിനാൽ ആക്രമണകാരികളായ
കീടങ്ങളെ അകറ്റിനിറുത്തുകയാണ് അഭികാമ്യം. കീടങ്ങളെ അകറ്റി നിറുത്തുവാനും അവയുടെ
ആക്രമണത്തെ ചെറുക്കുവാനും കഴിയുന്ന ഒരു മരുന്നിതാ - മസാല മരുന്ന്.
ആവശ്യമായ സാധനങ്ങൾ
1. പച്ച കുരുമുളക് 20 ഗ്രാം
2. പച്ച മഞ്ഞൾ 20 ഗ്രാം
3. ഇഞ്ചി 20
ഗ്രാം
4. വെളുത്തുള്ളി 20 ഗ്രാം
5. കാന്താരി 120 ഗ്രാം
6. വെള്ളം 1 ലിറ്റർ
തയ്യാറാക്കുന്നവിധം
ആദ്യ ചേരുവയായ പച്ചകുരുമുളക് അരച്ചെടുത്ത് 200 മില്ലീലിറ്റർ
വെള്ളത്തിൽ കലക്കി ഒരു പാത്രത്തിൽ സൂക്ഷിക്കുക. മറ്റു ചേരുവകൾ ഉപയോഗിച്ച് പ്രക്രിയ
ആവർത്തിക്കുക. അങ്ങനെ 5
പാത്രങ്ങളിലായായി 5 മിശ്രിതങ്ങൾ
ലഭിക്കും. നാലു മണീക്കൂറിനു ശേഷം അഞ്ചു മിശ്രിതങ്ങളും വലിയൊരു പാത്രത്തിലേക്ക്
പകർന്ന് നല്ലവണ്ണം ഇളക്കുക. അതിനുശെഷം മിശ്രിതം ഒരു തുണി ഉപയോഗിച്ച് അരിഅരിച്ചെടുക്കുക.
കിട്ടുന്ന ലായനി കടും നിറമുള്ള ചില്ലുകുപ്പിയിൽ സൂക്ഷിക്കുക. (കൂടുതൽ കാലം
സൂക്ഷിക്കുന്നുവെങ്കിൽ 5 തുള്ളി
വേപ്പെണ്ണ കൂടി ചേർത്ത് നന്നായി കുലുക്കി കലർത്തി വേണം സൂക്ഷിക്കാൻ.)
പ്രയോഗ രീതി
മസാലമരുന്നിൽ അഞ്ചിരട്ടി വെള്ളം ചേർത്ത് ആവശ്യാനുസരണം ചെടികളിൽ തളിച്ച്
അവയെ കീടാക്രമണട്ട്തിൽ നിന്നും സംരക്ഷിക്കാം.
മിശ്രിതം അരിച്ച് ലായനി വേർത്തിരിച്ചെടുക്കുമ്പോൾ അവശേഷിക്കുന്ന ചണ്ടി
ചെടികളുടെ തണ്ടിൽ തേച്ചു പിടിപ്പിച്ചാൻ ഉപയോഗിക്കാം. (തുടരും)
No comments:
Post a Comment