WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday 31 July 2013

NALAMPALA DARSANA SAYUJYAM (Article by P. Sivadas Master)


നാലമ്പലദർശനം
 
ദശരഥന്റെ പുത്രന്മാരായ രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ വിഷ്ണുവുമായി ബന്ധപ്പെട്ട അവതാരങ്ങളാണ്‌. മഹാവിഷ്ണുവിന്റെ എഴാമത്തെ അവതാരമാണ്‌ ശ്രീരാമൻ. വിഷ്ണുവിന്റെ ശംഖായ പാഞ്ചജന്യമാണ്‌ ഭരതനായി അവതരിച്ചത്. അനന്തന്റെ (ആദിശേഷന്റെ) അവതാരമാണല്ലൊ ലക്ഷ്മണൻ. സുദർശനചക്രമാണ്‌ ശത്രുഘ്നനായി അവതരിച്ചത്. ദാശരഥീപുത്രന്മാർ പ്രതിഷ്ഠകളായിട്ടുള്ള നാലു് അമ്പലങ്ങളെ ചേർത്തു പറയുന്ന പേരാണ്‌ നാലമ്പലം (അമ്പലചതുഷ്ടയം).


കേരളത്തിൽ വിവിധ ഭാഗങ്ങളിയായി മൂന്നു സെറ്റ്‌ നാലമ്പലങ്ങൾ ഉള്ളതായി നമുക്ക്‌ കാണാം. അവയെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേക്കുന്നു.

തൃശ്ശൂർ- എറണാകുളം ജില്ലകളിലുള്ള നാലമ്പലങ്ങൾതൃശ്ശൂർ ജില്ലയിലെ മൂന്നമ്പലങ്ങളും എറണാകുളം ജില്ലയിലെ ഒരമ്പലവും ചേർന്ന് ഒരു അമ്പല ചതുഷ്ടയം നിലവിലുണ്ട്. തഴെയുള്ള പട്ടിക കാണുക.

കോട്ടയം എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ 
1. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
2. അമനക്കര ഭരതസാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണസ്വാമി ക്ഷേത്രം
4. മേത്തിരി ശത്രുഘ്നസ്വാമി ക്ഷേത്രം

മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ
1. തിരുമറയൂർ ശ്രീരാമസ്വാമിക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
4. ശത്രുഘ്നസ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്)



രാമായണ മാസമായ കർക്കിടകത്തിൽ ദർശനപുണ്യം തേടി ഭക്തർ നടത്തുന്ന തീർത്ഥയാത്രയാ ണ്‌  നാലമ്പല യാത്ര. ഒരേ ദിവസം തന്നെ നാലു് ദാശരഥീ ക്ഷേത്രങ്ങളിൽ തൊഴുത്‌ സായൂജ്യം കൈവരിക്കാനുള്ള ഈ തീർത്ഥയാത്ര ശ്രീരാമക്ഷേത്രത്തിലെ ദർശനത്തൊടെ ആരംഭിക്കുന്നു. തുടർന്ന്‌ ഭരതക്ഷേത്രം, ലക്ഷ്മണക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്ന ക്രമത്തിൽ ദർശനം നടത്തണം. (അതിനുശേഷം ഹനുമാൻക്ഷേത്ര ദർശനവും പതിവുണ്ട്‌.)
 

 

No comments:

Post a Comment