WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday 31 July 2013

THE ORIGIN OF PUSHPAKA VIMANAM ( Story by P. Sivadas Master )

പുഷ്പക വിമാനം - പിറവി

വിശ്വകമ്മാവിന്‌  സംജ്ഞ എന്നൊരു മകളുണ്ടായിരുന്നു. സം ജ്ഞയെ വിശ്വകർമ്മാവ് സൂര്യദേവനാ ണ്‌ വിവാഹം ചെയ്തു കൊടുത്തത്. എന്നാ ൽ നവവധു ഒരു നിമിഷം പോലും ഭർത്തൃ ഗൃഹത്തിൽ ത ങ്ങിയില്ല, കാരണം അസഹ്യമായ ചൂടു തന്നെ.
കുട്ടി ചെന്ന് അച്ഛനോടു പറഞ്ഞു:- “എനിക്കിയാളെ വേണ്ട. ചുട്ടുപൊള്ളുണു. ഇപ്പൊതന്നെ ഡിവോഴ്സ് ചെയ്യണം.”

“അരുത് മകളെ അരുത്, ഒരു കാര്യത്തിലും ആലോചിക്കാതെ എടുത്തുചാടി പ്രവർത്തിക്കരുത്. ഒരു കോപം കൊണ്ട് കിണറ്റിൽ ചാടിയാൽ ഇരട്ടി കോപം ഉണ്ടായാലും കയറുവാൻ സാധ്യമല്ല.കല്യാണം കളിയല്ല. ഞാൻ സൂര്യനെ വിളിച്ചു സംസാരിക്കാം..ചൂടൊന്നു കുറയ്ക്കാൻ പറയാം.” വിശ്വകർമ്മാവ് മകളെ സമാധാനിപ്പിച്ചു.
വിശ്വകർമ്മാവ് സൂര്യനെ ആളയച്ചുവരുത്തി, കാര്യം പറഞ്ഞു. സൂര്യൻ കൈമലർത്തി.
“ഇമ്പോസ്സിബിൾ! ഫാദർ ഇൻ ലാ, എന്നെക്കൊണ്ടു പറ്റില്ല. ഈ ചൂട്, അതിന്റെ കണ്ട്രോള്‌ അതൊന്നും എന്റെ നിയത്രണത്തിലല്ല.”
ഇതു കേട്ട് ദേഷ്യം വന്ന വിശ്വകർമ്മാവ് ഉറക്കെ  പറഞ്ഞു, “പിന്നെ, ചൂടൊന്നു കുറയ്ക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ. വിശ്വം നിർമ്മിക്കുന്ന എന്നോടാണോ കളി.”
വിശ്വകർമ്മൻ സൂര്യനെ പിടിച്ച് ചാണക്കല്ലിൽ വച്ച് അരച്ചു. ദീർഘകാലം ഈ അരയ്ക്കൽ പ്രക്രിയ തുടർന്നപ്പോൾ സൂര്യന്റെ തേജസ്സ് (ചൂട്) എട്ടിലൊന്നു കുറഞ്ഞു. (അതായത് ചൂട് പന്ത്രണ്ടര ശതമാനം കുറഞ്ഞു 87.5% ആയി. അന്നു മുതൽ സൂര്യൻ എയ്റ്റ് - സെവൻ - ഫൈവ് ആയെന്നു അഭിനവ മതം.)
സൂര്യതേജസ്സ് അല്പമൊന്നു കുറഞ്ഞതിനാലും അരയ്ക്കുന്നത്രയും കാലത്തെ അടുത്തുപരിചയം നിമിത്തവും സംജ്ഞക്ക് സൂര്യനെ സഹിക്കാൻ കഴിഞ്ഞുവത്രെ. താമസംവിനാ സംജ്ഞ
ഭർത്തൃ ഗൃഹത്തിലേക്ക് യാത്രയായി.
സൂര്യനെ ചാണക്കല്ലിൽ ഉരച്ചപ്പോൾ ചിതറിപ്പോയ സൂര്യതേജസ്സാകുന്ന കണികകൾ ( പ്രകാശത്തിന്റെ കണികാസ്വഭാവത്തെ കുറിച്ച് ഭാരതീയരുടെ അറിവിന്റെ പഴക്കം ശ്രദ്ധിക്കുമല്ലൊ.) ചേർത്ത് വിശ്വകർമ്മാവ് നാല്‌ അത്ഭുത വസ്തുക്കൾ ഉണ്ടാക്കി. അവയാണ്‌ 1. സുദർശനചക്രം, 2. ശിവന്റെ ത്രിശൂലം, 3. പുഷ്പകവിമാനം, സുബ്രഹ്മണ്യന്റെ ശക്തി എന്ന ആയുധം.
രചന പി. ശിവദാസ് മാസ്റ്റർ
 
തുടർന്നു വായിക്കുക

No comments:

Post a Comment