WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday 2 April 2014

ARATTUPUZHA DEVASAMGAM (DEVAMELA) (Article by P. Sivadas Master)

 
 
 

ARATTUPUZHA DEVASAMGAM (DEVAMELA)
(Article by P. Sivadas Master)
 
ആറാട്ടുപുഴ ദേവസംഗമം (ദേവമേള)
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയ ലേഖനം)

ഒരിക്കൽ വനത്തിൽ നായാട്ടിനാൽ തളർന്ന്‌ കാർത്തവീര്യാർജ്ജുനൻ പരിവാരങ്ങളോടുകൂടി ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. മഹർഷി അവരെ യഥോചിതം പൂജിച്ചിരുത്തി വിഭവസമൃദ്ധമായ സദ്യ നല്കി സന്തോഷിപ്പിച്ചു. വനത്തിൽ ഇത്രയും വിഭവങ്ങളോടെ സദ്യയൊരുക്കാൻ  സാധിച്ചെങ്ങനെയെന്ന്‌ കാർത്തവീര്യാർജ്ജുനൻ സംശയം പ്രകടിപ്പിച്ചപ്പോൾ അത്‌ കാമധേനുവായ സുശീല എന്ന പശുവിന്റേയും അതിന്റെ കിടാവിന്റെയും സാന്നിദ്ധ്യവും അനുഗ്രഹവും മൂലമാണെന്ന്‌ മുനി അറിയിച്ചു. തുടർന്ന്‌ രാജാവ്‌ കൊട്ടാരത്തിലേക്ക് യാത്രയായി.  
 
 
 

 
കൊട്ടാരത്തിലെത്തിയ രാജാവ് മന്ത്രി ചന്ദ്രഗുപ്തനെ ആശ്രമത്തിൽ അയച്ച് പശുവിനെയും കിടാവിനെയും ആവശ്യപ്പെട്ടു. മുനി അതിന്‌ തയ്യാറല്ലായിരുന്നു. ചന്ദ്രഗുപ്തൻ ബലമായി പശുവിനെയും കിടാവിനെയും കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. തടസ്സം നിന്ന മുനിയെ അടിച്ചുകൊന്നു. ഇതുകണ്ടുവന്ന മുനിപത്നി രേണുക 21 തവണ നെഞ്ചത്തടിച്ച് കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ മകൻ പരശുരാമൻ 21 പ്രാവശ്യം താൻ ഭൂപ്രദഷിണം ചെയ്ത് ക്ഷത്രിയരെ അപ്പാടെ കൊന്നൊടുക്കുമെന്ന് ശപഥം ചെയ്തു. പിന്നീട് കാർത്തവിര്യാർജ്ജുനനെ വധിച്ച് പശുവിനെയും കിടാവിനെയും ആശ്രമത്തിലെത്തിച്ചു. ശുക്രമുനി ജമദഗ്നിമഹർഷിയെ മൃതസഞ്ജീവനി മന്ത്രത്താൽ പുനർജ്ജീവിപ്പിച്ചു. പരശുരാമൻ ക്ഷത്രിയവധത്തിനായി 21 തവണ ഭൂമി ചുറ്റിയടിച്ചു.

ഇരുപത്തിയൊന്നു പ്രാവശ്യം ക്ഷത്രിയ സംഹാരം ചെയ്ത  പരശുരാമൻ പ്രായശ്ചിത്തമായി തന്റെ ഭൂമിയെല്ലാം ദാനം ചെയ്തു. പിന്നീട് കടലിൽ പരശു (മഴു) എറിഞ്ഞു നേടിയ കേരളത്തെ 64 ഗ്രാമങ്ങളാക്കി തിരിച്ച് ബ്രാഹ്മണർക്ക് ദക്ഷിണയായി സമർപ്പിച്ചു. പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട ഈ 64 ഗ്രാമങ്ങളിൽ ഒന്നാണ്‌ പെരുവനം ഗ്രാമം. 6 ഈ 4 ഗ്രാമങ്ങളിൽ ഒരു പ്രമുഖ സ്ഥാനം പെരുവനം സ്വന്തമാക്കിയിരുന്നു. പെരുവനത്തിന്റെ നാല്‌ അതിരുകൾ കാത്തുകൊണ്ട്  4 ക്ഷേത്രങ്ങളു ണ്ടായിരുന്നു. വടക്ക് അകമല ശാസ്താ ക്ഷേത്രം, കിഴക്ക് കുതിരാൻമല ശാസ്താ ക്ഷേത്രം, തെക്ക് കൊടുങ്ങല്ലൂർ ഊഴത്ത് ശാസ്താ ക്ഷേത്രം, പടിഞ്ഞാറ്‌ തൃപ്രയാറിനു സമീപമുള്ള എടതിരിഞ്ഞി അയ്യപ്പങ്കാവ് ക്ഷേത്രം എന്നിവയായിരുന്നു അവ.

പഴയകാല പ്രതാപം അതേപടി നിലനിർത്താൻ കഴിയുന്നില്ലെങ്കിലും പ്രൗഢഗംഭീരമായ ഒരു ദേവസഗമം ഒരുക്കുന്ന മറ്റൊരു ഗ്രാമം കേരളത്തിലോ ഭാരതത്തിലോ ഭൂമിയിൽ തന്നെയോ ഉണ്ടെന്ന് തോന്നുന്നില്ല. പെരുവനം ഗ്രാമത്തിലെ ആറാട്ടുപുഴ ക്ഷേത്രമാണ്‌ ഈ ദേവസംഗമത്തിനു ആതിഥേയത്വം വഹിക്കുന്നത്. പണ്ട് നൂറ്റിയെട്ട് ക്ഷേത്രങ്ങളിൽ നിന്നും ദേവീദേവന്മാർ എത്തിച്ചേരുകയും 28 ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം കൊണ്ടാടുകയും ചെയ്തിരുന്നത്രെ.
WILL BE CONTINUED


No comments:

Post a Comment