WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Sunday 25 December 2016

DON'T MAKE PROBLEMS A PROBLEM(പ്രശ്നങ്ങളെ പ്രശ്നമാക്കരുത്)


പ്രശ്നങ്ങളെ പ്രശ്നമാക്കരുത്

സുപ്രഭാതം സുഹൃത്തേ.

            ജീവിതത്തിൽ നിത്യേന നമുക്ക്  നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ആ പ്രശ്നങ്ങളാണ്‌ നമുക്കു ജീവിതം തരുന്നത്. അവ തന്നെയാണ്‌ നമ്മുടെ ജീവിതം. ആ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നാം പരിശ്രമിക്കുമ്പോൾ നാം ജീവിച്ചു തുടങ്ങുന്നു.

            മിക്ക തടസ്സങ്ങളും മനുഷ്യ മനസ്സിന്റെ സൃഷ്ടികളായിരിക്കും.. ശുഭപ്രതീക്ഷയാണ്‌ അതിനുള്ള പ്രതിവിധി. ശുഭപ്രതീക്ഷയോടെ പ്രയത്നിച്ചാൽ വിജയം നമുക്കു സ്വന്തം. ഓർക്കുക, വിജയം ഒരു ലക്ഷ്യമല്ല; അതൊരു യാത്രയാണ്‌. നിഷേധാത്മക ചിന്തകളെ, അലസതയെ തോല്പിച്ച് മുന്നേറുക. പ്രവർത്തിക്കുവാൻ തയ്യാറുള്ള സുമനസ്സുകൾക്ക് യതൊരു തടസ്സവും പ്രശ്നമാവുകയില്ല. അവർക്ക് വിജയയാത്ര പൂർത്തിയാക്കാം.

            സാഹചര്യങ്ങൾക്ക് വഴങ്ങി വാഴുകയല്ല, സാഹചര്യങ്ങളെ അതിജീവിച്ചു വിജയിക്കയാണ്‌ മനുഷ്യൻ ചെയ്യേണ്ടത്. പ്രശ്നങ്ങൾ നിറഞ്ഞ പാതയിലൂടെ സധൈര്യം സഞ്ചരിച്ചവരാണ്‌ പുതിയ നേട്ടങ്ങൾ കൈവശമാക്കിയിട്ടുള്ളത്. പ്രശ്നങ്ങൾക്കു മുമ്പിൽ പകച്ചു നിന്നവർ നിശ്ചലരായി ജീവിതയാത്ര തുടരാനാവാതെ വിഷമിക്കുന്നു. നിശ്ചലത മരണമാണ്‌. അതിനെ പുണരാതെ വിജയ യാത്ര തുടരൂ. താങ്കൾക്ക് പ്രശ്ന പൂരിതമായ യാത്ര ആശംസിക്കുന്നു. വിജയീ ഭവഃ.

Wednesday 7 December 2016

DETERMINATION OF SPEED OF LIGHT (Compiled by Sivadas Master Pazhampilly)

 
 
 
DETERMINATION OF SPEED OF LIGHT
      Today, 7th December, 2016,  we celebrate 340th anniversary of the determination of the speed of light. It was on December 7th, in the year 1676, that Olaus Roemer succeeded in his experiment of determining the speed of light.
        Earlier Light is considered to travel with the greatest speed in the  Universe. Later it was found to be not true. We can look into some earlier attempts to determine the speed of light. 
 

OLAUS ROEMER
CLICK HERE TO READ


How is the speed of light measured?

            Before the seventeenth century, it was generally thought that light is transmitted instantaneously.  This was supported by the observation that there is no noticeable lag in the position of the Earth's shadow on the Moon during a lunar eclipse, which would otherwise be expected if c were finite.  Nowadays, we know that light moves just too quickly for the lag to be noticeable.  Galileo doubted that light's speed is infinite, and he devised an experiment to measure that speed by manually covering and uncovering lanterns that were spaced a few miles apart.  We don't know if he ever attempted the experiment, but again c is too high for such a method to give an even remotely accurate answer.

Monday 5 December 2016

ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ -ഭാഗം മൂന്ന് ( മസാല മരുന്ന്)


ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ -ഭാഗം മൂന്ന്

(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

മസാല മരുന്ന്

          വിവിധ തരം കീടങ്ങളുടെ ആക്രമണത്താൽ ജൈവ പച്ചക്കറികൾ ഉല്പാദിക്കാനുള്ള ശ്രമം പലപ്പോഴും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർ അനേകരുണ്ട്. നടീൽ മുതൽ വളരെ ശ്രദ്ധിച്ചാൽ മാത്രമെ പച്ചക്കറി ചെടികൾ കൂടുവരാതെ വളർത്തിയെടുക്കുവാൻ  സാധിക്കുകയുള്ളു. കീടാക്രമണത്തിനു ശേഷം ചെടികൾ സംരക്ഷിച്ചെടുക്കുക വിഷമമേറിയയ പ്രവൃത്തിയായിരിക്കും. അതിനാൽ ആക്രമണകാരികളായ കീടങ്ങളെ അകറ്റിനിറുത്തുകയാണ്‌ അഭികാമ്യം. കീടങ്ങളെ അകറ്റി നിറുത്തുവാനും അവയുടെ ആക്രമണത്തെ ചെറുക്കുവാനും കഴിയുന്ന ഒരു മരുന്നിതാ - മസാല മരുന്ന്.

ആവശ്യമായ സാധനങ്ങൾ

      1.  പച്ച കുരുമുളക്    20 ഗ്രാം

      2.  പച്ച മഞ്ഞൾ      20 ഗ്രാം

      3.  ഇഞ്ചി               20 ഗ്രാം

      4.  വെളുത്തുള്ളി       20 ഗ്രാം

      5.  കാന്താരി           120 ഗ്രാം

      6.  വെള്ളം             1 ലിറ്റർ 

തയ്യാറാക്കുന്നവിധം

       ആദ്യ  ചേരുവയായ പച്ചകുരുമുളക്  അരച്ചെടുത്ത് 200 മില്ലീലിറ്റർ വെള്ളത്തിൽ കലക്കി ഒരു പാത്രത്തിൽ സൂക്ഷിക്കുക. മറ്റു ചേരുവകൾ ഉപയോഗിച്ച് പ്രക്രിയ ആവർത്തിക്കുക. അങ്ങനെ 5 പാത്രങ്ങളിലായായി 5 മിശ്രിതങ്ങൾ ലഭിക്കും. നാലു മണീക്കൂറിനു ശേഷം അഞ്ചു മിശ്രിതങ്ങളും വലിയൊരു പാത്രത്തിലേക്ക് പകർന്ന് നല്ലവണ്ണം ഇളക്കുക. അതിനുശെഷം മിശ്രിതം ഒരു തുണി ഉപയോഗിച്ച് അരിഅരിച്ചെടുക്കുക. കിട്ടുന്ന ലായനി കടും നിറമുള്ള ചില്ലുകുപ്പിയിൽ സൂക്ഷിക്കുക. (കൂടുതൽ കാലം സൂക്ഷിക്കുന്നുവെങ്കിൽ 5 തുള്ളി വേപ്പെണ്ണ കൂടി ചേർത്ത് നന്നായി കുലുക്കി കലർത്തി വേണം സൂക്ഷിക്കാൻ.)
 

പ്രയോഗ രീതി

          മസാലമരുന്നിൽ അഞ്ചിരട്ടി വെള്ളം ചേർത്ത് ആവശ്യാനുസരണം ചെടികളിൽ തളിച്ച് അവയെ കീടാക്രമണട്ട്തിൽ നിന്നും സംരക്ഷിക്കാം.

          മിശ്രിതം അരിച്ച് ലായനി വേർത്തിരിച്ചെടുക്കുമ്പോൾ അവശേഷിക്കുന്ന ചണ്ടി ചെടികളുടെ തണ്ടിൽ തേച്ചു പിടിപ്പിച്ചാൻ ഉപയോഗിക്കാം. (തുടരും)

 

 

 

Sunday 4 December 2016

ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ (2)(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)


ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ (2)

(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)
 
 
            നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളുടെ പ്രാധാന്യം എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്‌ ഇന്നത്തേത്. നമ്മളിൽ പലരും ചെറിയ തോതിലെങ്കിലും പച്ചക്കറി ചെയ്യുന്നവരാണ്‌. എന്നാൽ അവരിൽ മിക്കവർക്കും ചെയ്യുന്ന കൃഷിയിൽ നിന്നും കാര്യമായ ഫലമൊന്നും കിട്ടാറില്ല എന്നതാണ്‌ വാസ്തവം. കരണം എന്താ? വിത്തു മുളച്ച് ചെടി പുറത്തു വരുമ്പോൾ മുതൽ തുടങ്ങുകയായി വിവിധയിനം കീടങ്ങളുടെ ആക്രമണം, വ്യത്യസ്തയിനം രോഗങ്ങളുടെ രംഗപ്രവേശം. 

 
            പച്ചക്കറികൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണല്ലോ മലയാളികൾക്ക്. അവിടെനിന്നും ലഭിക്കുന്ന പച്ചക്കറികളിൽ മാരകമായ അളവിൽ വിഷം അടങ്ങിയിരിക്കുന്നതായുള്ള അറിവ് നമ്മെ ആശങ്കാകുലരാക്കുന്നു. വിഷരഹിതമായ പച്ചക്കറി ലഭിക്കണമെങ്കിൽ നാം തന്നെ അവ ഉല്പാദിക്കണം, അതും നമ്മുടെ വീട്ടുവളപ്പിൽ. അവയുടെ പരിചരണത്തിൽ അമിതമായ രാസവളപ്രയോഗമോ, മാരകമായ വിഷകീടനാശിനികളോ ഉപയോഗിക്കാതിരിക്കണം. ഈ തിരിച്ചറിവ് നമ്മെ ജൈവകൃഷിയിലേക്ക് വഴി നടത്തുന്നു. ജൈവവിക രീതികളിൽ കൃഷി ചെയ്യുക, ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുക, കീടാക്രമണങ്ങക്കും രോഗങ്ങൾക്കും എതിരെ ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയൊക്കെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌.
            നമ്മുടെ അടുക്കള തോട്ടത്തിൽ സാധാരണ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ഉണ്ടാകാവുന്ന കീടാക്രമണങ്ങളേയും രോഗങ്ങളെയും നിയന്ത്രിക്കുവാനും അവ വരാതിരിക്കാനുള്ള മുൻ കരുതലുകൾക്കും ആവശ്യമായ ജൈവ കീടനാശിനികൾ നമുക്കു തന്നെ വലിയ ചെലവോ ബുദ്ധിമുട്ടോ  കൂടാതെ  നമ്മുടെ വീട്ടിൽ നിർമ്മിക്കാം. ഏതാനും  ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.

 
 


ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ - ഭാഗം - 2

(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

അഞ്ചില സത്ത്

ഇല തീനിപ്പുഴുക്കളെ അകറ്റാൻ ഫലപ്രദമായ ജൈവിക കീട നിയന്ത്രണമാർഗ്ഗമാണ്‌ അഞ്ചിലസത്ത്.

ആവശ്യമായ സാധനങ്ങൾ

       1. കാട്ടു തുളസിയില                 100 ഗ്രാം

       2. കപ്പയില                           100ഗ്രാം

       3. പപ്പായയില                       100ഗ്രാം

       4. കുരുമുളകില                       100ഗ്രാം

       5. ചെണ്ടുമല്ലി (ചെട്ടിമല്ലി) ഇല 100ഗ്രാം

       6. വെള്ളം                             1000ഗ്രാം(1ലിറ്റർ)

തയ്യാറാക്കുന്നവിധം

മുകളിൽ പറഞ്ഞ ഇലകൾ ഓരോന്നും 100 ഗ്രാം വീതം എടുത്ത് ചെറിയ കഷ്ണങ്ങളായി നുറുക്കി ഇളം ചൂടുള്ള ഒരു ലിറ്റർ വെള്ളത്തിൽ ഇടുക. 10 മണിക്കൂർ ഇലകൾ അങ്ങനെ വെള്ളത്തിൽ കിടക്കട്ടെ. നിശ്ചിത സമയത്തിനു ശേഷം ഇലകൾ വെള്ളത്തിൽ തന്നെ വെച്ച് ഞെരടി പിഴിഞ്ഞെടുക്കുക. ഇങ്ങനെ കിട്ടുന്ന ലായനി അരിച്ചെടുത്ത് കടും നിറമുള്ള ചില്ലുകുപ്പികളിൽ സൂക്ഷിക്കുക.

പ്രയോഗ രീതി

ആവശ്യമായ അവസരങ്ങളിൽ അഞ്ചിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിക്കുക. ഇലയുടെ എല്ലാ ഭാഗത്തും അഞ്ചിലസത്ത് ലായനി എത്തിയെന്ന് ഉറപ്പാക്കണം. പുഴുക്കൾ തിന്ന ഇലകൾ ഉണ്ടെങ്കിൽ അവ അടർത്തി മാറ്റി കത്തിച്ചുകളഞ്ഞതിനു ശേഷമായിരിക്കണം ലായനി പ്രയോഗം. ചെടിയുടെ മറ്റുഭാഗങ്ങളിലും ഈ ലായനി പ്രയോഗിക്കാവുന്നതാണ്‌.

കുറിപ്പ് : അഞ്ചില സത്ത് ലായനി ഉണ്ടാക്കിയാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ദീർഘകാലം കഴിഞ്ഞാൽ ഗുണം കുറയും.(തുടരും)

Friday 25 November 2016

ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ (രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)


ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ

(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

            നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളുടെ പ്രാധാന്യം എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്‌ ഇന്നത്തേത്. നമ്മളിൽ പലരും ചെറിയ തോതിലെങ്കിലും പച്ചക്കറി ചെയ്യുന്നവരാണ്‌. എന്നാൽ അവരിൽ മിക്കവർക്കും ചെയ്യുന്ന കൃഷിയിൽ നിന്നും കാര്യമായ ഫലമൊന്നും കിട്ടാറില്ല എന്നതാണ്‌ വാസ്തവം. കരണം എന്താ? വിത്തു മുളച്ച് ചെടി പുറത്തു വരുമ്പോൾ മുതൽ തുടങ്ങുകയായി വിവിധയിനം കീടങ്ങളുടെ ആക്രമണം, വ്യത്യസ്തയിനം രോഗങ്ങളുടെ രംഗപ്രവേശം. 

            പച്ചക്കറികൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണല്ലോ മലയാളികൾക്ക്. അവിടെനിന്നും ലഭിക്കുന്ന പച്ചക്കറികളിൽ മാരകമായ അളവിൽ വിഷം അടങ്ങിയിരിക്കുന്നതായുള്ള അറിവ് നമ്മെ ആശങ്കാകുലരാക്കുന്നു. വിഷരഹിതമായ പച്ചക്കറി ലഭിക്കണമെങ്കിൽ നാം തന്നെ അവ ഉല്പാദിക്കണം, അതും നമ്മുടെ വീട്ടുവളപ്പിൽ. അവയുടെ പരിചരണത്തിൽ അമിതമായ രാസവളപ്രയോഗമോ, മാരകമായ വിഷകീടനാശിനികളോ ഉപയോഗിക്കാതിരിക്കണം. ഈ തിരിച്ചറിവ് നമ്മെ ജൈവകൃഷിയിലേക്ക് വഴി നടത്തുന്നു. ജൈവവിക രീതികളിൽ കൃഷി ചെയ്യുക, ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുക, കീടാക്രമണങ്ങക്കും രോഗങ്ങൾക്കും എതിരെ ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയൊക്കെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌.

            നമ്മുടെ അടുക്കള തോട്ടത്തിൽ സാധാരണ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ഉണ്ടാകാവുന്ന കീടാക്രമണങ്ങളേയും രോഗങ്ങളെയും നിയന്ത്രിക്കുവാനും അവ വരാതിരിക്കാനുള്ള മുൻ കരുതലുകൾക്കും ആവശ്യമായ ജൈവ കീടനാശിനികൾ നമുക്കു തന്നെ വലിയ ചെലവോ ബുദ്ധിമുട്ടോ  കൂടാതെ  നമ്മുടെ വീട്ടിൽ നിർമ്മിക്കാം. ഏതാനും  ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.

വെവേസോവെ മിശ്രിതം (കലർപ്പ്)

ആവശ്യമായ സാധനങ്ങൾ

1. വെ ളുത്തുള്ളി                                   20 ഗ്രാം

2. വേപ്പെണ്ണ                                        20 മില്ലീലിറ്റർ

3. സോപ്പ് (ഡിറ്റർജെന്റ് അല്ല)                5 ഗ്രാം

4. വെള്ളം                                            1 ലിറ്റർ

തയ്യാറാക്കുന്ന വിധം

            സാധാരണ അലക്കുസോപ്പ് () 5ഗ്രാം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 20ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ചെടുത്തതും 20 മില്ലീലിറ്റർ വേപ്പെണ്ണയും കൂടി മുമ്പു തയ്യാറാക്കിയ സോപ്പു ലായനിയിൽ കളർത്തി നല്ലാപോലെ ഇളക്കുക. വേപ്പെണ്ണ നന്നായി കലരുന്നതിനു ശക്തിയായി കുറെ നേരം ഇളക്കേണ്ടിവരും.  ഇത്രയും ചെയ്താൽ വെവേസോവെ മിശ്രിത കീടനാശിനി തയ്യാറായിക്കഴിഞ്ഞു. കുപ്പിയി സൂക്ഷിക്കാം. പച്ചക്കറി വിളകളിലെ നീരൂറ്റി കുടി ക്കുന്ന കീടങ്ങൾക്കെതിരെ തളിക്കാം
 

            കുറിപ്പ്: മിശ്രിതം ഉണ്ടാക്കി കൂടുതൽ കാലം സൂക്ഷിച്ചു വെക്കുന്നതിനേക്കാൾ നല്ലത് ആവശ്യാനുസരണം അതാതു സമയത്ത് ഉണ്ടാക്കുന്നതാണ്‌. മിശ്രിതത്തിന്റെ  വീര്യവും ഗുണവും വർദ്ധിപ്പിക്കാൻ അഞ്ചോ ആറോ കാന്താരി മുളക് കൂടി അരച്ചു ചേർക്കുന്നത് നല്ലതാണ്‌. (തുടരും)

Thursday 24 November 2016

MASTERJI'S GURUKULAM: ഞങ്ങളും നോട്ടാ …(NOTA) (BY SIVADAS MASTER PAZHAMP...

MASTERJI'S GURUKULAM: ഞങ്ങളും നോട്ടാ …(NOTA) (BY SIVADAS MASTER PAZHAMP...: 15 - 45 ഞങ്ങളും നോട്ടാ   …(NOTA)             ഒന്നാം തിയ്യതി തന്നെ പെൻഷൻ വാങ്ങിക്കണം എന്ന നിർബന്ധം പണം വാങ്ങി കൈവശം വെക്കാനുള്ള...

ഞങ്ങളും നോട്ടാ …(NOTA) (BY SIVADAS MASTER PAZHAMPILLY)



15 - 45


ഞങ്ങളും നോട്ടാ (NOTA)

            ഒന്നാം തിയ്യതി തന്നെ പെൻഷൻ വാങ്ങിക്കണം എന്ന നിർബന്ധം പണം വാങ്ങി കൈവശം വെക്കാനുള്ള അത്യാർത്ഥിയായി കരുതേണ്ട.അന്നാണ്‌ കൂടുതൽ സുഹൃത്തുക്കൾ ട്രഷറിയിൽ എത്തുക. അവരുമായി ഗതകാല ഗർവ്വുകൾ പങ്കുവെക്കാം, പുതുമയെ പഴിക്കാം. ഇതെല്ലാം ഇത്തവണയും നടന്നു. എന്നാലത് എട്ടിന്റെ പണിയാവുമെന്ന ചിന്ത എട്ടയലത്തു പോലുമുണ്ടായിരുന്നില്ല. പെൻഷനുകൾ മുമ്പെയാണല്ലോ തരുന്നത്. ആ കാശ് കയ്യിലിരുന്നാൽ അതൊരു കരുത്താണ്‌; അരിക്കടയിലും മരുന്നു പെട്ടിയിലും ആവർത്തന നിക്ഷേപമായി ചെല്ലേണ്ട ചെമ്പാണത്. എന്നാലീ ഒന്നാം തിയ്യതി ഇറങ്ങിയപ്പോൾ തന്നെ ശകുനം ദുആയിരുന്നെന്നാ തോന്നുന്നെ.

മാളിക മുകളേറിയ മന്നന്റെ...

            മണി കയ്യിലുള്ളപ്പോൾ അതിന്റെ കിലുക്കം മനസ്സിൽ മന്ദാരപ്പൂക്കൾ വിരിയിക്കുമായിരുന്നു. എന്നാലിപ്പോൾ സഹസ്രനും അർദ്ധ സഹസ്രനും മണ്ണിൽ പതിച്ചപ്പോൾ മാറാപ്പു ചമക്കാനായി ഗതി, ചുമ മരുന്നു തീർന്നതിനാൽ ചുമക്ക്യാം ചുമച്ചുകോണ്ടേയിരിക്കാം. സഹസ്രനേയും അർദ്ധ സഹസ്രനേയും അന്ത്യാഞ്ജലികൾ അർപ്പിച്ച് സംസ്കാര ചടങ്ങുകൾക്കായുള്ള നേട്ടോട്ടം തുടരുന്നു.. (ഒരു പക്ഷമായി)

ഇപ്പോഴത്തെ ദിനചര്യ ...

            പുലർച്ച മൂന്നര മണിക്ക് ഉണരുക, പ്രാഥമിക ആവശ്യങ്ങൾ, നടത്തം, യോഗ എന്നിവ പേരിനുമാത്രം. കിട്ടിയാലൊരു കട്ടൻ, തുടർന്നൊരു കാക്കക്കുളി. പിന്നെയൊരു ഓട്ടമാണ്‌, ബാങ്കിലേക്ക്. ഓട്ടത്തിനിടയിൽ ചങ്ങാതിയെയും കൂട്ടാമെന്നു കരുതി വിളിച്ചപ്പോൾ, മറുപടി: നിങ്ങൾ ക്യൂവിലാണ്‌ , സൗകര്യമുള്ളപ്പോൾ എപ്പോഴെങ്കിലും വിളിക്കൂ; ബാങ്കിലെ ക്യൂവിന്റെ കാര്യം മറക്കേണ്ട ഓടിക്കോളൂ

ഇതെന്തിന്റെ ക്യുവാ...?

            സമയം രാവിലെ 6-15. ഓട്ടത്തിനിടയിൽ ജന വരികളുടെ രണ്ടറ്റങ്ങൾ...കണ്ണിൽ  പെട്ടത് പ്രശ്നമായി. ഇവ ഏതൊക്കെ ബാങ്കിലേക്കാണാവോ? ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയോ എന്തോ? ഉത്തരം ഉടനെ വന്നു: ഒന്നു ബീവ്രേജസ്സിലേക്കും മറ്റൊന്നു ബാങ്കിലേക്കും, കയറിക്കോ. അറ്റം കാണാൻ യോഗമുണ്ടെങ്കിൽ അവിടെത്തുമ്പോൾ നമുക്കഡ്ജസ്റ്റ് ചെയ്യാം.

സമയം 15 - 45 .

            മുന്നിൽ ഇനിയും 60-70 പേരുണ്ട്, ഓരോവരിയിലും.

സാറേ..... സാറൊന്നു എന്റെ വരിയിൽ നിക്കോ? ഞാനാണവിടെ നില്ക്കേണ്ടത്. സാറു നില്ക്കുന്നത് ബീവറേജസ്സിലേക്കുള്ള വരിയിലാ...

വരികൾ പരസ്പരം മാറി. അപ്പോഴേക്കും സന്ദേശങ്ങൾ വായകൾ വഴി വായു മാർഗ്ഗം എത്തി

രണ്ടായിരമേ മാറിത്തരൂ. അതും രണ്ടായിരത്തിന്റെ നോട്ടാ.

എന്തെങ്കിലും ആകട്ടെ. പുത്തൻ ഒരെണ്ണം കിട്ടുമല്ലോ. സന്തോഷം അണപൊട്ടി. കണ്ണുകൾ കവിഞ്ഞൊഴുകി.. കാഴ്ച അവ്യക്തമായി. പെട്ടന്നതാ എല്ലവരും വരിയിൽ നിന്നും പിരിയുന്നതുപോലെ ഒരു തോനൽ. കാതിൽ അലച്ച ശബ്ദവീചികൾ കാശു തീർന്നു, ഇനി നാളെ വന്നാൽ മതി.

ആ വാക്കുകൾ ഒരു പാസ്സ്വേഡ്  ആയിരുന്നോ? തലച്ചോർ അതിനനുസരിച്ച് നിർദ്ദേശങ്ങൾ നല്കിയോ? കാലുകൾ മിന്നൽ പണിമുടക്ക് ആരംഭിക്കോ? ഒന്നു ഓർക്കാൻ കഴിയുന്നില്ല....

വായുവിലൂടെ സഞ്ചരിക്കുന്ന അവസ്ഥ...

മുഖത്തൊരു ചറ്റൽ മഴ...

കാതുകൾ പ്രവർത്തനം തുടങ്ങിയെന്നു തോന്നുന്നു...

പഴയ നോട്ടുകൾ ആശുപത്രിയിൽ വേണ്ടത്രേ.... നമുക്ക് സാറിനെ വീട്ടിൽ കൊണ്ടാക്കാം.

ബീവറേജസ്സ് വരിയിലെ സമീപവരിയന്മാർ താങ്ങി വീട്ടിലേക്ക് നടക്കുമ്പോൽ നല്ലവരായ നാട്ടുകാരുടെ നാക്കുകൾ വളഞ്ഞു: സാറിതും തുടങ്ങിയോ?“

.   .   .   .   .   .   .   .   .   .

വീട്ടിലെത്തിയപ്പോൾ വാമഭാഗത്തിന്റെ വചനം:

പഴയ നോട്ടുകൾ ഷാപ്പിലെടുക്കും അല്ലേ?“

നല്ലവരായ രജിസ്റ്റേർഡ് കുടിയന്മാരെ നന്ദിപൂർവ്വം കടാക്ഷിച്ച് ഞാൻ കണ്ണുകളും കാതുകളും കടച്ചു, ഇന്നിവ ഇനി പ്രവർത്തിച്ചാൽ അപകടം!

അപ്പോഴും അർദ്ധ സഹസ്രന്മാർ പത്തുപേർ പോക്കറ്റിൽ കിടന്നു വിലപിക്കുന്നുണ്ടായിരുന്നു.

നമ്മളിപ്പോൾ തിരഞ്ഞെടുപ്പിലെ നോട്ടാ. അസാധു.

(NOTA - None Of The Above). ഞങ്ങൾ ആർക്കും മുകളിലല്ല. ഞങ്ങൾക്കു മുകളിൽ ഏതു പരുന്തിനും പറക്കാം“

ഇനി നമ്മളെ ആർക്കു വേണം?.....  ങാ... സാറിന്റെ കൊച്ചുമോനു വഞ്ചിയുണ്ടാക്കി കളിക്കാം

അപ്പോഴും നോട്ടിലെ ഗാന്ധിപ്പടത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല, മറഞ്ഞിരുന്നില്ല ആ മന്ദഹാസവും.
 
 
(തുടരും)

രചന : ശിവദാസ് മാസ്റ്റർ പഴമ്പിള്ളി
 

 

Monday 21 November 2016

VAYOJANA DINACHARANAM (PHOTOS BY SIVADAS MASTER PAZHAMPILLY)









 
Ksspu Alagappanagar's photo.

SCENES FROM KERALOTHSAVAM 2016 (BY SIVADAS MASTER PAZHAMPILLY)

 
 
 
K Rajeswari Udf's photo.
 
 
Image may contain: one or more people
 
 
 
 കേരളോത്സവം
Image may contain: one or more people

          ഇന്ത്യാ മഹാരാജ്യത്തിൽ താരതമ്യേന ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം.  വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയിലുണ്ടായ വികാസം കേരളീയരുടെ ആയുർദൈർഘ്യം വളരെയധികം വർദ്ധിപ്പിച്ചതായി കാണുന്നു. കർമ്മ മണ്ഡലത്തിൽ കാര്യക്ഷമമായി വ്യാപരിക്കുവാൻ കഴിയുന്ന വിഭാഗം എന്നും എവിടെയും യുവജനങ്ങളാണ്‌. കേരളത്തിൽ യുവജനങ്ങളുടെ ആപേക്ഷിക ശതമാനം കുറഞ്ഞാണ്‌ വരുന്നത്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 38% മാത്രമാണ്‌ യുവജനങ്ങൾ. ഈ യുവജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവും സാംസ്കാരികവുമായ വളർച്ച നാടിനെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയതാണ്‌. അതിനായി കേരള സർക്കാരും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ആരംഭിച്ച നവീന സംരംഭമാണ്‌ കേരളോത്സവം.

സർക്കാർ ഉത്തരവ് നമ്പർ 126/85/പൊ.വി.വ. അനുസരിച്ച് 1955 ലെ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം 1985ലാണ്‌ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ സ്വയംഭരണ സ്ഥാപനത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ അനുസരിച്ച് പൊതുവിൽ യുവജനങ്ങളുടെ ക്ഷേമവും വികസനവും പ്രത്യേകിച്ച് പട്ടികജാതി-പട്ടികവർഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്കാരികപരവും, സാഹിത്യപരവും ശാസ്ത്രപരവും തൊഴിൽ പരവുമായ  വികസനത്തിന്‌ ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കുവാനാണ്‌ ലക്ഷ്യമിടുന്നത്.           സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളുടെ പ്രാപ്തിക്കായി പല നൂതന പരിപാടികളും ഈ ബോർഡ് വിജയകരമായി, ഫലവത്തായി നടപ്പാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്ന പരിപാടിയാണ്‌ കേരളോത്സവം.  നഗരവാസികൾക്ക് ഒപ്പം തന്നെ ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്കും തങ്ങളുടെ കലാകായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ കേരളോത്സവം ആസൂത്രണം ചെയ്യപ്പെട്ടത്. വർഷം തോറും പതിനായിരക്കണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നമുക്കൊന്നു വിശദമായി പരിശോധിക്കാം.

കേരളോത്സവ ലക്ഷ്യങ്ങൾ     

     1. സ്കൂൾ- കോളേജ് തലങ്ങളിൽ വിവിധ യുവജനോത്സങ്ങളിൽ പങ്കെടുക്കുവാൻ
         (വിവിധകാരണങ്ങളാൽ)           സാധിക്കാതായ 15 - 35 പ്രായപരിധിയിലുള്ള
        യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകൾ സമൂഹത്തിനു  മുന്നിൽ പ്രകടിപ്പിച്ച് വ്യക്തിത്വ
        വികാസം പൂർത്തിയാക്കാൻ അവസരമൊരുക്കുക.

     2. കലാപരവും സർഗ്ഗാത്മകവും സാംസ്കാരികവും കായികവുമായ കഴിവുകൾ
          പ്രകടിപ്പിക്കുവാൻ അവസര          മൊരുക്കുക.

     3.  കൃഷിയോടും  മണ്ണിനോടും  പ്രകൃതിയോടും സ്നേഹവും, അദ്ധ്വാനശീലവും   
          ആരോഗ്യകരമായ ജീവിത          ശൈലികളും യുവാക്കളിൽ വളർത്തുക.

     4. അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്തവും വളർത്തുക.

     5. ഒരു പൊതു സംഗമ വേദിയിൽ ഒത്തു കൂടുന്നതിനുള്ള അവസരം പ്രദാനം ചെയ്യുക.

     6. ഐക്യബോധം വളർത്തി നാടിന്റെ, സമൂഹത്തിന്റെ നന്മക്കായി അർപ്പണബോധത്തോടെ
         പ്രവർത്തിക്കുവാൻ യുവജനങ്ങളെ സജ്ജമാക്കുക.

     7. സമൂഹവും ഭരണസംവിധാനവും തമ്മിൽ   അഭിലഷണിയമായ, ആരോഗ്യകരമായ 
         പരസ്പര സമ്പർക്കം ഉറപ്പാക്കുക.
 
K Rajeswari Udf's photo.

സംഘാടനം

     കേരള സർക്കരിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന യുവജന ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സമൂഹത്തിന്റെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുന്നത്.

     ആദ്യമായി കേരളോത്സവം സംഘടിപ്പിച്ചത് 1988 ആണ്‌. തുടർന്ന് ഒരോ വർഷവും കേരളോത്സവം മുടക്കമില്ലാതെ നടത്തി വരുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ നടത്തിവരുന്നു. ഒരു തലത്തിലെ വിജയിക്ക് തൊട്ടു മുകളിലുള്ള തലത്തിലെ മത്സരത്തിൽ പങ്കെടുക്കാം. എല്ലാതലങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നല്കുവാൻ സംഘാടകർ മറക്കാറില്ല. സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡുകളും ഉണ്ട്. അവർക്ക് ദേശീയ യുവജനോത്സത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യുവാനും സാധിക്കും.

     ഇരുപത്തിഒമ്പതാമതു കേരളോത്സവമാണ്‌ 2016 നടത്തപ്പെടുന്നത്. മാത്രമല്ല ഇത്തവണ ഓണാഘോഷവും ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. മറ്റൊരു പ്രത്യേകത കാർഷിക മത്സരങ്ങളും ഇത്തവണ പരിപാടികളുടെ പട്ടികയിൽ സ്ഥാനം നേടി എന്നതാണ്‌. 

     പരിപാടികൾ കൂടുതൽ മികവോടും വർദ്ധിച്ച ജന പങ്കാളിത്തത്തോടും ആഘോഷപൂർവ്വം സമയ ബന്ധിതമായി ചിട്ടയായി സംഘടിപ്പിക്കുവാൻ സഹായകമായി സർക്കാർ ഒരു കൈ പുസ്തകം (മാർഗ്ഗരേഖ) പ്രസിദ്ധീകരിക്കുകയും വിവിധ തലങ്ങളിൽ ആവശ്യമായ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു എന്നത് വളരെ പ്രശംസ അർഹിക്കുന്നു.
K Rajeswari Udf's photo.

    കലാ മത്സരങ്ങൾ, സാംസ്കാരിക മത്സരങ്ങൾ, കായികമത്സരങ്ങൾ, ഗെയിമുകൾ, കളരിപ്പയറ്റ്, അമ്പെയ്ത്ത്, കാർഷിക മത്സരങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ഇനങ്ങൾ ഒരേ വേദിയിൽ അരങ്ങേറുന്ന സവിശേഷത കേരളോത്സവത്തിനു മാത്രം സ്വന്തമാണ്‌. ഇത് നാനാത്വത്തിൽ ഏകത്വംഎന്ന ഭാരതത്തിന്റെ പ്രത്യേകത നമ്മെ ഓർമ്മപ്പെടുത്തുന്നു.


K Rajeswari Udf's photo.
CLICK HERE TO CONTINUE