WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Monday 21 November 2016

 കേരളോത്സവം
Image may contain: one or more people

          ഇന്ത്യാ മഹാരാജ്യത്തിൽ താരതമ്യേന ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം.  വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയിലുണ്ടായ വികാസം കേരളീയരുടെ ആയുർദൈർഘ്യം വളരെയധികം വർദ്ധിപ്പിച്ചതായി കാണുന്നു. കർമ്മ മണ്ഡലത്തിൽ കാര്യക്ഷമമായി വ്യാപരിക്കുവാൻ കഴിയുന്ന വിഭാഗം എന്നും എവിടെയും യുവജനങ്ങളാണ്‌. കേരളത്തിൽ യുവജനങ്ങളുടെ ആപേക്ഷിക ശതമാനം കുറഞ്ഞാണ്‌ വരുന്നത്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 38% മാത്രമാണ്‌ യുവജനങ്ങൾ. ഈ യുവജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവും സാംസ്കാരികവുമായ വളർച്ച നാടിനെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയതാണ്‌. അതിനായി കേരള സർക്കാരും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ആരംഭിച്ച നവീന സംരംഭമാണ്‌ കേരളോത്സവം.

സർക്കാർ ഉത്തരവ് നമ്പർ 126/85/പൊ.വി.വ. അനുസരിച്ച് 1955 ലെ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം 1985ലാണ്‌ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ സ്വയംഭരണ സ്ഥാപനത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ അനുസരിച്ച് പൊതുവിൽ യുവജനങ്ങളുടെ ക്ഷേമവും വികസനവും പ്രത്യേകിച്ച് പട്ടികജാതി-പട്ടികവർഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്കാരികപരവും, സാഹിത്യപരവും ശാസ്ത്രപരവും തൊഴിൽ പരവുമായ  വികസനത്തിന്‌ ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കുവാനാണ്‌ ലക്ഷ്യമിടുന്നത്.           സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളുടെ പ്രാപ്തിക്കായി പല നൂതന പരിപാടികളും ഈ ബോർഡ് വിജയകരമായി, ഫലവത്തായി നടപ്പാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്ന പരിപാടിയാണ്‌ കേരളോത്സവം.  നഗരവാസികൾക്ക് ഒപ്പം തന്നെ ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്കും തങ്ങളുടെ കലാകായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ കേരളോത്സവം ആസൂത്രണം ചെയ്യപ്പെട്ടത്. വർഷം തോറും പതിനായിരക്കണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നമുക്കൊന്നു വിശദമായി പരിശോധിക്കാം.

കേരളോത്സവ ലക്ഷ്യങ്ങൾ     

     1. സ്കൂൾ- കോളേജ് തലങ്ങളിൽ വിവിധ യുവജനോത്സങ്ങളിൽ പങ്കെടുക്കുവാൻ
         (വിവിധകാരണങ്ങളാൽ)           സാധിക്കാതായ 15 - 35 പ്രായപരിധിയിലുള്ള
        യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകൾ സമൂഹത്തിനു  മുന്നിൽ പ്രകടിപ്പിച്ച് വ്യക്തിത്വ
        വികാസം പൂർത്തിയാക്കാൻ അവസരമൊരുക്കുക.

     2. കലാപരവും സർഗ്ഗാത്മകവും സാംസ്കാരികവും കായികവുമായ കഴിവുകൾ
          പ്രകടിപ്പിക്കുവാൻ അവസര          മൊരുക്കുക.

     3.  കൃഷിയോടും  മണ്ണിനോടും  പ്രകൃതിയോടും സ്നേഹവും, അദ്ധ്വാനശീലവും   
          ആരോഗ്യകരമായ ജീവിത          ശൈലികളും യുവാക്കളിൽ വളർത്തുക.

     4. അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്തവും വളർത്തുക.

     5. ഒരു പൊതു സംഗമ വേദിയിൽ ഒത്തു കൂടുന്നതിനുള്ള അവസരം പ്രദാനം ചെയ്യുക.

     6. ഐക്യബോധം വളർത്തി നാടിന്റെ, സമൂഹത്തിന്റെ നന്മക്കായി അർപ്പണബോധത്തോടെ
         പ്രവർത്തിക്കുവാൻ യുവജനങ്ങളെ സജ്ജമാക്കുക.

     7. സമൂഹവും ഭരണസംവിധാനവും തമ്മിൽ   അഭിലഷണിയമായ, ആരോഗ്യകരമായ 
         പരസ്പര സമ്പർക്കം ഉറപ്പാക്കുക.
 
K Rajeswari Udf's photo.

സംഘാടനം

     കേരള സർക്കരിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന യുവജന ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സമൂഹത്തിന്റെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുന്നത്.

     ആദ്യമായി കേരളോത്സവം സംഘടിപ്പിച്ചത് 1988 ആണ്‌. തുടർന്ന് ഒരോ വർഷവും കേരളോത്സവം മുടക്കമില്ലാതെ നടത്തി വരുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ നടത്തിവരുന്നു. ഒരു തലത്തിലെ വിജയിക്ക് തൊട്ടു മുകളിലുള്ള തലത്തിലെ മത്സരത്തിൽ പങ്കെടുക്കാം. എല്ലാതലങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നല്കുവാൻ സംഘാടകർ മറക്കാറില്ല. സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡുകളും ഉണ്ട്. അവർക്ക് ദേശീയ യുവജനോത്സത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യുവാനും സാധിക്കും.

     ഇരുപത്തിഒമ്പതാമതു കേരളോത്സവമാണ്‌ 2016 നടത്തപ്പെടുന്നത്. മാത്രമല്ല ഇത്തവണ ഓണാഘോഷവും ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. മറ്റൊരു പ്രത്യേകത കാർഷിക മത്സരങ്ങളും ഇത്തവണ പരിപാടികളുടെ പട്ടികയിൽ സ്ഥാനം നേടി എന്നതാണ്‌. 

     പരിപാടികൾ കൂടുതൽ മികവോടും വർദ്ധിച്ച ജന പങ്കാളിത്തത്തോടും ആഘോഷപൂർവ്വം സമയ ബന്ധിതമായി ചിട്ടയായി സംഘടിപ്പിക്കുവാൻ സഹായകമായി സർക്കാർ ഒരു കൈ പുസ്തകം (മാർഗ്ഗരേഖ) പ്രസിദ്ധീകരിക്കുകയും വിവിധ തലങ്ങളിൽ ആവശ്യമായ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു എന്നത് വളരെ പ്രശംസ അർഹിക്കുന്നു.
K Rajeswari Udf's photo.

    കലാ മത്സരങ്ങൾ, സാംസ്കാരിക മത്സരങ്ങൾ, കായികമത്സരങ്ങൾ, ഗെയിമുകൾ, കളരിപ്പയറ്റ്, അമ്പെയ്ത്ത്, കാർഷിക മത്സരങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ഇനങ്ങൾ ഒരേ വേദിയിൽ അരങ്ങേറുന്ന സവിശേഷത കേരളോത്സവത്തിനു മാത്രം സ്വന്തമാണ്‌. ഇത് നാനാത്വത്തിൽ ഏകത്വംഎന്ന ഭാരതത്തിന്റെ പ്രത്യേകത നമ്മെ ഓർമ്മപ്പെടുത്തുന്നു.


K Rajeswari Udf's photo.
CLICK HERE TO CONTINUE

No comments:

Post a Comment