WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Thursday 3 November 2016

The World of Numbers (By P. Sivadas Master) സംഖ്യകളുടെ ലോകം (ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)


The World of Numbers

(By P. Sivadas Master)

സംഖ്യകളുടെ ലോകം

(ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

മാനവ ജീവിതത്തിൽ ദൈനംദിനം നാം പ്രയോജപ്പെടത്തുന്ന സംഖ്യയെക്കുറിച്ച് നമുക്ക് എന്ത് അറിയാം ? എല്ലാം അറിയാം എന്നാണ്‌ ഭാവം; എന്നാൽ ഒരു ചുക്കും അറിയില്ല എന്നതാണ്‌ വാസ്തവം. സംഖ്യ എന്ത്?, എന്തിന്‌?, എങ്ങനെ? - ഈ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു. 


സംഖ്യ എന്ത്

പരിചയക്കൂടുതൽ കാരണമാണ്‌ സംഖ്യ എന്ത് എന്ന ചോദ്യത്തിന്‌ ഉത്തരം പറയുക നമുക്ക് അസാദ്ധ്യമായത്.

സംഖ്യ എന്ന പദത്തെ സം+ ഖ്യ എന്ന് പിരിച്ചെഴുതാം.

     സംഖ്യ     =     സം+ ഖ്യാ .                    ...................... (1)

     സം         =     സമ്യക്കായ = ശരിയായ   ...................... (2)

     ഖ്യാ         =     ബോധം(അറിവ്)            ...................... (3)

     സംഖ്യ     =     ശരിയായ ബോധം (അറിവ്)  ................ (4)

വസ്തുക്കളെ / കാര്യത്തെ / ആശയത്തെ കുറിച്ച് ശരിയായ ബോധം ഉണ്ടാക്കുന്നതാണ്‌ സംഖ്യ.

സംഖ്യ എന്തിന്‌ ?

സംഖ്യ എന്തിന്‌ എന്ന ചോദ്യത്തിന്‌ എണ്ണാൻ,അളക്കാൻ, സ്ഥാനക്രമം അറിയാൻ എന്നെല്ലാം നമുക്ക് ഉത്തരം നല്കാം. വസ്തുക്കളുടെ എണ്ണം അറിയാൻ (എത്ര എണ്ണ?), അളവ് / തൂക്കം അറിയാൻ (എത്രമാത്രം?) ക്രമം അറിയാൻ (എത്രാമത്) എന്നിങ്ങനെ എന്തെല്ലാം കര്യങ്ങൾക്ക് സംഖ്യകൾ നാം ഉപയോഗിക്കുന്നു?

സംഖ്യ എങ്ങനെ?

ഭാഷ ഉപയോഗിച്ച് സംഖ്യയെ നാം അറിയുന്നു.
ലിപി / ചിഹ്നം / പ്രതീകം ആയ അക്കങ്ങൾ ഉപയോഗിച്ച് നാം അതിനെ കുറിക്കുന്നു.
(തുടരും)

No comments:

Post a Comment