വിവേകാനന്ദനും വിദ്യാധിരാജയും -
ഒരു അപൂർവ്വ സംഗമം
ഭാരതത്തെ കണ്ടറിയാൻ വേണ്ടി വിവേകാനന്ദസ്വാമികൾ നടത്തിയ ആദ്യ ഭാരതപര്യടന വേളയിൽ 1892 ഡിസംബർ മാസത്തിൽ കേരളം സന്ദർശിക്കു
കയുണ്ടായി.
ബെൽഗാം,ബംഗ്ലരു വഴി തീവണ്ടിമാർഗ്ഗം വിവേകാനoorilന്ദൻ
കേരളത്തിലേക്കുള്ള തന്റെ യാത്രക്ക് തുടക്കം കുറിച്ചു. തീവണ്ടിയിൽ രണ്ടാംക്ലാസ്സ്
യാത്രക്കാരനായി, തികച്ചും ഒരു സാധാരണകാരന്നായി യാത്രചെയ്ത സ്വാമികൾ കേരളത്തിൽ
ഷൊർണ്ണൂർ സ്റ്റേഷനിൽ ഇറങ്ങി.
യാത്രാസൗകര്യങ്ങൾ അന്നു വളരെ കുറവാ യിരുന്നുവല്ലോ.
മാത്രമല്ല, കേരളത്തെക്കുറിച്ച് നേരിട്ടറിയുകയും വേണം. അതിനാൽ യാത്രക്കായി സ്വാമികൾ
ഷൊർണ്ണൂരിൽ നിന്നും ഒരു കാളവണ്ടി സംഘടിപ്പിച്ചു. കാളവണ്ടിയിൽ അദ്ദേഹം തൃശ്ശൂരിലേക്കു പുറപ്പെട്ടു. ഏതാനും ദിവസം
സ്വാമികൾ തൃശ്ശൂരിൽ ചിലവഴിച്ചു.
തൃശ്ശൂരിൽ നിന്നും സ്വാമികൾ പോയത്
കൊടുങ്ങല്ലൂരിലേക്കാണ്. ക്ഷേത്രദർശന ത്തിനായി സ്വാമികൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ
ചെന്നു. അന്യജാതിക്കാര നെന്ന് ആരോപിച്ചും, ഏതുതരം
ഭക്ഷണമാണ് അദ്ദേഹം കഴി ക്കുന്നതെന്ന് അ റിയില്ലെന്നു പറഞ്ഞും ക്ഷേത്ര അധികൃതർ
സ്വാമികളെ ക്ഷേത്രത്തിൽ കയറു വാൻ അനുവധിച്ചില്ല. മൂന്നുദിവസം വിവേകാനന്ദസ്വാമികൾ ക്ഷേത്രത്തിലെ
ആൽത്തറയിൽ ധ്യാനനിരതനായി ഇരുന്നു. എന്നിട്ടും അമ്പല അധികാരികൾ കനിഞ്ഞില്ല.
No comments:
Post a Comment