ശിവരാത്രി
ഐതിഹ്യങ്ങൾ
ഐതിഹ്യം രണ്ട്.
‘ ആരാണ് കേമൻ?’ എന്നതിനെ ചൊല്ലി ബ്രഹ്മാവിനും വിഷ്ണുവിനും ഇടയിൽ കലഹം പതിവായിരു ന്നു. ഒരിക്കൽ അത് ഒരു യുദ്ധത്തിൽ കലാശിച്ചു. ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും പ്രയോഗിക്ക പ്പെട്ടു. ലോകം മുഴുവൻ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കുവാൻ വിഷ്ണുവിനൊ ബ്രഹ്മാവിനൊ കഴിഞ്ഞില്ല. അപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരി ച്ചു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയിലായിരുന്നു പ്രസ്തുത സംഭവം. തുടർന്ന് എല്ലാ വർഷവും കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയിൽ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവനാമം ജപിച്ച് ഒരു വൃതമായി അനുഷ്ഠിക്കണമെന്ന് ശിവൻ അരുളിചെയ്തു. ഇങ്ങനെയാണ ത്രെ ശിവരാത്രിയുടെ തുടക്കം.
No comments:
Post a Comment