ജൈവിക കീട
നിയന്ത്രണ മാർഗ്ഗങ്ങൾ
(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)
നമ്മുടെ ഭക്ഷണത്തിൽ
പച്ചക്കറികളുടെ പ്രാധാന്യം എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്
ഇന്നത്തേത്. നമ്മളിൽ പലരും ചെറിയ തോതിലെങ്കിലും പച്ചക്കറി ചെയ്യുന്നവരാണ്. എന്നാൽ
അവരിൽ മിക്കവർക്കും ചെയ്യുന്ന കൃഷിയിൽ നിന്നും കാര്യമായ ഫലമൊന്നും കിട്ടാറില്ല
എന്നതാണ് വാസ്തവം. കരണം എന്താ?
വിത്തു
മുളച്ച് ചെടി പുറത്തു വരുമ്പോൾ മുതൽ തുടങ്ങുകയായി വിവിധയിനം കീടങ്ങളുടെ ആക്രമണം, വ്യത്യസ്തയിനം രോഗങ്ങളുടെ രംഗപ്രവേശം.
പച്ചക്കറികൾക്കായി അന്യ
സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണല്ലോ മലയാളികൾക്ക്. അവിടെനിന്നും ലഭിക്കുന്ന
പച്ചക്കറികളിൽ മാരകമായ അളവിൽ വിഷം അടങ്ങിയിരിക്കുന്നതായുള്ള അറിവ് നമ്മെ
ആശങ്കാകുലരാക്കുന്നു. വിഷരഹിതമായ പച്ചക്കറി ലഭിക്കണമെങ്കിൽ നാം തന്നെ അവ
ഉല്പാദിക്കണം, അതും
നമ്മുടെ വീട്ടുവളപ്പിൽ. അവയുടെ പരിചരണത്തിൽ അമിതമായ രാസവളപ്രയോഗമോ, മാരകമായ വിഷകീടനാശിനികളോ
ഉപയോഗിക്കാതിരിക്കണം. ഈ തിരിച്ചറിവ് നമ്മെ ജൈവകൃഷിയിലേക്ക് വഴി നടത്തുന്നു. ജൈവവിക
രീതികളിൽ കൃഷി ചെയ്യുക, ജൈവ വളങ്ങൾ
മാത്രം ഉപയോഗിക്കുക, കീടാക്രമണങ്ങക്കും
രോഗങ്ങൾക്കും എതിരെ ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയൊക്കെ നാം
ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
നമ്മുടെ അടുക്കള
തോട്ടത്തിൽ സാധാരണ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ഉണ്ടാകാവുന്ന കീടാക്രമണങ്ങളേയും
രോഗങ്ങളെയും നിയന്ത്രിക്കുവാനും അവ വരാതിരിക്കാനുള്ള മുൻ കരുതലുകൾക്കും ആവശ്യമായ
ജൈവ കീടനാശിനികൾ നമുക്കു തന്നെ വലിയ ചെലവോ ബുദ്ധിമുട്ടോ കൂടാതെ നമ്മുടെ വീട്ടിൽ നിർമ്മിക്കാം. ഏതാനും ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ ചുവടെ
ചേർക്കുന്നു.
വെവേസോവെ മിശ്രിതം (കലർപ്പ്)
ആവശ്യമായ സാധനങ്ങൾ
1. വെ ളുത്തുള്ളി 20 ഗ്രാം
2. വേപ്പെണ്ണ 20 മില്ലീലിറ്റർ
3. സോപ്പ് (ഡിറ്റർജെന്റ് അല്ല)
5 ഗ്രാം
4. വെള്ളം 1 ലിറ്റർ
തയ്യാറാക്കുന്ന വിധം
സാധാരണ അലക്കുസോപ്പ് ()
5ഗ്രാം എടുത്ത് ഒരു ലിറ്റർ
വെള്ളത്തിൽ ലയിപ്പിക്കുക. 20ഗ്രാം
വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ചെടുത്തതും 20 മില്ലീലിറ്റർ
വേപ്പെണ്ണയും കൂടി മുമ്പു തയ്യാറാക്കിയ സോപ്പു ലായനിയിൽ കളർത്തി നല്ലാപോലെ
ഇളക്കുക. വേപ്പെണ്ണ നന്നായി കലരുന്നതിനു ശക്തിയായി കുറെ നേരം ഇളക്കേണ്ടിവരും. ഇത്രയും ചെയ്താൽ വെവേസോവെ
മിശ്രിത കീടനാശിനി തയ്യാറായിക്കഴിഞ്ഞു. കുപ്പിയി സൂക്ഷിക്കാം.
പച്ചക്കറി വിളകളിലെ നീരൂറ്റി കുടി ക്കുന്ന കീടങ്ങൾക്കെതിരെ തളിക്കാം
കുറിപ്പ്: മിശ്രിതം ഉണ്ടാക്കി കൂടുതൽ കാലം സൂക്ഷിച്ചു
വെക്കുന്നതിനേക്കാൾ നല്ലത് ആവശ്യാനുസരണം അതാതു സമയത്ത് ഉണ്ടാക്കുന്നതാണ്.
മിശ്രിതത്തിന്റെ വീര്യവും ഗുണവും
വർദ്ധിപ്പിക്കാൻ അഞ്ചോ ആറോ കാന്താരി മുളക് കൂടി അരച്ചു ചേർക്കുന്നത് നല്ലതാണ്. (തുടരും)