കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം
വിഷ രഹിതമായ പച്ചക്കറികൾ ലഭിക്കാനായി അല്പം കൃഷി ചെയ്യാം എന്നു വിചാരിച്ച് തൊടിയിൽ ലഭ്യമായ സ്ഥലത്ത് വെണ്ട, വഴുതിന പ്രാവൽ, പച്ചമുളക്, പയറ് , വെള്ളരി, കുമ്പളം, മത്തൻ.... എന്നിങ്ങനെ പലതും കൃഷി ചെയ്യുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ കൃഷി ചെയതു് ഏതാനും ദിവസം കഴിയുമ്പോഴേക്കും കീടങ്ങളുടെ ആക്രമണം തുടങ്ങിയിരിക്കും. ഒരാഴ്ചയ്ക്കുള്ളി ചെടിയാകെ നശിക്കും. വിഷമരുന്നുകൾ വാങ്ങിത്തളിച്ചാൽ കീടങ്ങൾ ഉടൻ ചാവും; അധികം കാലതാമസം ഇല്ലാതെ നമ്മളും.
കീടങ്ങളെ നശിപ്പിക്കാൻ വിഷം രഹിതമായ ഒരു കഷായ ചാർത്താണ് ചുവടെ ചേർത്തിരിക്കുന്നതു്.
കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം
ആവശ്യമായ വസ്തുക്കൾ
1. വേപ്പില 500 ഗ്രാം
2. ഒരുവേരൻ (സമൂലം) 400 ഗ്രാം
3. പപ്പായയുടെ ഇല 400 ഗ്രാം
4. കൊന്നയില 400 ഗ്രാം
5. കപ്പയില 400 ഗ്രാം
6. കുരുമുളകിൻ്റെ ഇല 400 ഗ്രാം
7. പുകയില 100 ഗ്രാം
ഒന്നു മുതൽ ആറു വരെ വസ്തുക്കൾ 5 ലിറ്റർ വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ചു വറ്റിച്ച് 3 ലിറ്റർ ആക്കുന്നു. ഈ കഷായം നന്നായി തണുത്തതിനു ശേഷം അടുത്ത ദിവസം അതിലെ ഇലകളുടെ ഭാഗ ങ്ങളെല്ലാം കുറെ നേരം നല്ല പോലെ തിരുമ്മി ഉടച്ച് കഷായത്തിൽ ചേർക്കുക. പിന്നീട് കഷാ യം അരിച്ചെടുത്ത് അതിലേക്ക് 100 ഗ്രാം പുക യില ചെറുതായി അരിഞ്ഞിട്ട് മൂന്നു നാലു ദിവ സം സൂക്ഷിക്കണം. നിശ്ചിത സമയം കഴിഞ്ഞ് പിഴിഞ്ഞ് തുണിയിൽ അരിച്ചു കഷായ ലായ നി കടുത്ത നിറമുള്ള കുപ്പികളിൽ അടച്ചു സൂക്ഷിക്കണം. മാസങ്ങളോളം കേടുകൂടാതെയിരിക്കും.
ഏഴിലക്കഷായം ഉപയോഗിക്കുന്ന വിധം
1. പച്ചക്കറികൾ, ചെറു ചെടികൾ എന്നിവയിലെ കീടാക്രമണത്തെ തടയുവാൻ ഇലക്കഷായ ത്തിൽ നിന്നും 10 മില്ലി എടുത്ത് 1 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിക്കുക. നേർപ്പിച്ച ഇലക്ഷായം ചെടിയുടെ ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ തളിച്ചു പിടിപ്പിക്കുക. കീടങ്ങളെല്ലാം പമ്പ കടക്കും. തുടർന്നുള്ള ആക്രമണവും നന്നേ കുറവായിരിക്കും.
2. വാഴ മുതലായ വലിയ സസ്യങ്ങളിൽ തളിക്കുന്നതിന് ഗാഢത അല്പം കൂടുതൽ വേണം. അതിനാൽ 15മില്ലി കഷായത്തിലേക്ക് 1ലിറ്റർ വെള്ളമാണ് ചേർക്കുന്നതു്. വാഴയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്ന വിധം തളിക്കണം.
ആരോഗ്യപരമായ മുന്നറിയിപ്പ്
1. നാം തയ്യാറാക്കിയ ഇലക്കഷായം തളിച്ച ചെടി കളിൽ നിന്നും എട്ടു പത്തു ദിവസത്തേക്ക് വിള വെടുക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുത്. നിശ്ചിത സമയത്തിനു ശേഷം വിളവെടുത്ത് ധാരാളം വെള്ളത്തിൽ ആവർത്തിച്ച് കഴുകി മാത്രം പാചകം ചെയ്യുക, ഭക്ഷിക്കുക.
2. ബാക്കിയുള്ള ഇലക്കഷായം ഭാവിയിലെ ഉപയോഗത്തിനായി അടച്ചു സൂക്ഷിക്കുക.(കട്ടികൾക്ക് എടുക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ വേണം സൂക്ഷിക്കുന്നത്.)
സ്നേഹാശംസകളോടെ, ശിവദാസ് മാസ്റ്റർ പഴമ്പിള്ളി
No comments:
Post a Comment