ചാണകം -
ചാരം മിശ്രിതം തയ്യാറാക്കുന്ന വിധം
ചാണകം നല്ലപോലെ ഉണങ്ങാൻ അനുവദിക്കുക.
ചാണകത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ ഉണങ്ങിയ ചാണകപ്പൊടി ലഭിക്കും. ഉണങ്ങിയ ഇലകൾ
കത്തിച്ച് ചാരം (വെണ്ണീർ) ഉണ്ടാക്കാം. ഉണങ്ങിയ ചാണകപ്പൊടി, ചാരം
എന്നിവ 2 :1 എന്ന അനുപാതത്തിൽ എടുത്ത് നല്ലവണ്ണം
കലർത്തുക. ചാണകപ്പൊടി ചാരം മിശ്രിതം തയ്യാർ. ഇലകൾ കൂടുതൽ ഉണ്ടാകാൻ ചാണകപ്പൊടി
ഇടുന്നതാണ് നല്ലത്. എന്നാൽ ഇലകളും കായ്കളും നല്ലപോലെ ഉണ്ടാകണമെങ്കിൽ ചാണകം ചാരം മിശ്രിതം ഇടുന്നതാണ് ഉത്തമം.
വിത്തുകൾ, തൈകൾ എന്നിവ നടുന്നതിനു മുമ്പ്
അടിവളമായി ചാണകം - ചാരം മിശ്രിതം ഇടണം. ചാരവും ചാണകപ്പൊടിയും ഏറ്റവും നല്ല
അടിവളമാണ്.
No comments:
Post a Comment