ON WITRICITY
(ARTICLE BY P. SIVADAS MASTER) (SIVPEE
CREATIONS)
കമ്പിയില്ലാ വൈദ്യുതി
(WiTricity)
(ലേഖനം)
(രചന: പി. ശിവദാസ് മാസ്റ്റർ)
1.01. വൈദ്യുതിയില്ലാത്ത ഒരു നിമിഷം പോലും നമ്മെ എത്ര വിഷമിപ്പിക്കും
എന്ന് കൂട്ടുകാർക്കറിയാമല്ലൊ. പണ്ടുകാലാത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അന്ന്
എണ്ണവിളക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്; ഫാൻ, മോട്ടോർ തുടങ്ങിയവ ഒന്നും
ഇല്ലതാനും. അത്തരമൊരു കാലത്തെ ക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാൻ പോലും
പറ്റില്ല.
2.01. മൈക്കൽ ഫാരഡെ കണ്ടുപിടിച്ച വൈദ്യുത
കാന്തിക പ്രേരണം എന്ന പ്രതിഭാസത്തെ അടിസ്ഥാനമക്കി പ്രവർത്തിക്കുന്ന ജനറേറ്റർ
ഉപയോഗിച്ചാണ് നാം പ്രധാനമായും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി ലോഹക്കമ്പികൾ
വഴിയാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതും ഉപഭോക്താക്കൾക്ക് വിതരണം
ചെയ്യുന്നതും. കമ്പിയുടെ പ്രതിരോധം നിമിത്തം ധാരാളം വൈദ്യുതി നഷ്ടമാകും, ഇതിനെയാണ്
പ്രസരണ നഷ്ടം എന്നു പറയുന്നത്. വൈദ്യുതകമ്പികൾ നിരവധി മറ്റു ബുദ്ധിമുട്ടുകളും
സൃഷ്ഠിക്കുന്നുണ്ട്. അവയെല്ലാം ഒഴിവാക്കാനുള്ള ഒരേ ഒരു പോംവഴിയാണ് കമ്പിയില്ലാ വൈദ്യുതി. ഇംഗ്ളീഷിൽ ഇതിനെ വയർലെസ്
ഇലക്ട്രിസിറ്റി (Wireless Electricity) എന്നു പറയും. ആദ്യപദത്തിൽ നിന്നും W,I എന്നീ
അക്ഷരങ്ങളും, രണ്ടാം പദത്തിൽ നിന്നും T,R,I,C,I,T,Y എന്നീ അക്ഷരങ്ങളും ചേർത്താണ്
WITRICITY എന്ന പദം ഉണ്ടാക്കിയത്.
Wireless + Electricity = WiTricity
വൈട്രിസിറ്റി
എന്നാണ് വായിക്കേണ്ടത്; ചിലർ വിട്രിസിറ്റി എന്നും വായിക്കുന്ന പതിവുണ്ട്.
3.01. 2007ൽ മാരിൻ (MarinSoljačić) ആണ് കമ്പികളുടെ സഹായം ഇല്ലാതെ വൈദ്യുതി റേഡിയേഷൻസ്
വഴി ഒരു സ്ഥലത്തു നിന്ന് പ്രേഷണം ചെയ്ത് മറ്റൊരു സ്ഥലത്ത് വച്ചിരുന്ന 60 വാട്ട്
വൈദ്യുത ബൾബ് പ്രകാശിപ്പിച്ചത്. ഇന്ന് മാരിനും സഹപ്രവർത്തകകരും ചേർന്ന് എത്ര
ശക്തിയുള്ള വൈദ്യുതിയും ഒരു സ്ഥലത്തുനിന്നും മറ്റൊരു ലക്ഷ്യ സ്ഥാനത്തേക്ക് പ്രസരണം
നടത്തുന്നതിൽ വിജയിച്ചിരിക്കുന്നു.
ഇന്ന് വൈട്രിസിറ്റി എന്നൊരു കമ്പനി രൂപം കൊണ്ടിരിക്കുന്നു കമ്പി യില്ലാതെയുള്ള
വൈദ്യുത വിതരണത്തിനായി യു. എസ്സിൽ.
തുടർന്നു വായിക്കുക...
ക്ഷേമാശംസകളോടെ,
നിങ്ങളുടെ
പി. ശിവദാസ് മാസ്റ്റർ.
നിങ്ങളുടെ
പി. ശിവദാസ് മാസ്റ്റർ.
തുടരും.
No comments:
Post a Comment