WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Thursday, 13 March 2014

PI DAY QUIZ (Prepared by Pazhampilly Sivadas Master)


പൈ ദിന പ്രശനോത്തരി
(തയ്യാറാക്കിയത് പി. ശിവദാസ് മാസ്റ്റർ)
 

പ്രാഥമിക തലം

001.   ഗ്രീക്ക് അക്ഷരമാലയിലെ എത്രാമത്തെ അക്ഷരമാണ്‌ പൈ?
002.   പൈദിനം ആചരിക്കുന്നത് ഏതു മാസം, ഏതു തിയ്യതി?

003.   ഏതു ശാസ്ത്ര മേഖയിലൂടെയാണ്‌ ‘പൈ’ ക്ക് ആഗോളപ്രചാരം

          ലഭിച്ചത്?
004.   ഗണിതത്തിൽ ഏതു രണ്ടു വസ്തുതകൾ തമ്മിലുള്ള അംശബന്ധ

          ത്തെയാണ്‌ പൈ കൊണ്ട് സൂചിപ്പിക്കുന്നത്?

005.   ഗണിത സ്ഥിരാങ്കം പൈ യുടെ മൂല്യം അഞ്ചു ദശാംശസ്ഥാനത്തോടെ

          പറയാമൊ?
006.   പൈ യെ ഏതു ഏതു തരം ഭിന്നസംഖ്യയായി സൂചിപ്പിക്കുവാൻ സാധി

          ക്കുന്നില്ല?
007.   പൈ യെ ഏതു തരം ഭിന്നസംഖ്യയായി സൂചിപ്പിക്കും?
008.   പൈയുടെ ഏകദേശമൂല്യം ലഭിക്കാൻ ഉപയോഗിക്കുന്ന സാധാരണ

          ഭിന്നം ഏത്?

009.   പൈ എന്ന സ്ഥിരസംഖ്യയെ സൂചിപ്പിക്കുവാൻ ചെറിയ അക്ഷരം

              (Lower case or small letter), വലിയ അക്ഷരം (Uppercase or Capital letter) ഇവയിൽ ഏതാണ്‌ ഉപയോഗിക്കുന്നത്?

010.   വലിയ അക്ഷരം പൈ ഗണിതത്തിൽ എന്തിനെ സൂചിപ്പിക്കുന്നു? 
(തുടരും)
        ഉത്തരങ്ങൾ സ്വന്തമായി കണ്ടെത്തൂ; അതിൽ അഭിമാനം കൊള്ളൂ. ശരി ഉത്തരം കണ്ടെത്തുന്നതിന്‌ താങ്കൾക്ക് പുസ്തകങ്ങളും മറ്റു പ്രസിദ്ധീകര ണങ്ങളും പ്രയോജനപ്പെടുത്താം. സ്വയം പഠനമാണ്‌ ശരിയായ രീതി. ഈ പ്രശ്നോത്തരി ഉപയോഗിച്ചതിനു നന്ദി. താങ്കൾക്ക് വിജയാശംസകൾ നേരട്ടെ! ശരി ഉത്തരപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

ആശംസകളോടെ,

നിങ്ങളുടെ പഴമ്പിള്ളി ശിവദാസ് മാസ്റ്റർ.

No comments:

Post a Comment